Football
Blasters comeback by crushing Chennai; 3-0 win at home
Football

ചെന്നൈയെ തകർത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ കംബാക്; സ്വന്തം തട്ടകത്തിൽ 3-0 ജയം

Sports Desk
|
24 Nov 2024 4:50 PM GMT

സീസണിൽ ആദ്യമായി ഗോൾവഴങ്ങാതെ മത്സരം പൂർത്തിയാക്കാനും ബ്ലാസ്റ്റേഴ്‌സിനായി

കൊച്ചി: ഐഎസ്എല്ലിൽ സ്വന്തം തട്ടകത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തിരിച്ചുവരവ്. എതിരില്ലാത്ത മൂന്ന് ഗോളിന് ചെന്നൈയിൻ എഫ്.സിയെയാണ് കീഴടക്കിയത്. ജീസസ് ജിമിനസ്(56), നോഹ് സദോയി(70), മലയാളി താരം രാഹുൽ കെപി(90+2) എന്നിവരാണ് ഗോൾനേടിയത്. സീസണിൽ ആദ്യമായി ഗോൾവഴങ്ങാതെ മത്സരം പൂർത്തിയാക്കാനും ബ്ലാസ്റ്റേഴ്‌സിനായി. ജയത്തോടെ പോയന്റ് ടേബിളിൽ മഞ്ഞപ്പട എട്ടാം സ്ഥാനത്തേക്കുയർന്നു.

കൊച്ചി ജവഹൽലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മത്സരത്തിലുടനീളം കൊമ്പൻമാർ ആധിപത്യം പുലർത്തി. പന്തടക്കത്തിലും പാസിങിലുമെല്ലാം ബ്ലാസ്റ്റേഴ്‌സായിരുന്നു മുന്നിൽ. എന്നാൽ ആദ്യപകുതിയിൽ എതിർവല ഭേദിക്കാനായില്ല.

രണ്ടാംപകുതിയുടെ തുടക്കത്തിൽ തന്നെ ആതിഥേയർ ഗോൾനേടി. 56ാം മിനിറ്റിൽ തിങ്ജാമിന്റെ അസിസ്റ്റിൽ ജീസസ് ജിമിനസ് ലക്ഷ്യംകണ്ടു. 70ാം മിനിറ്റിൽ മികച്ച പാസിംഗ് ഗെയിമിനൊടുവിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോളും നേടി. അഡ്രിയാൻ ലൂണയുടെ പാസിൽ നോഹ് സദോയി ലീഡുയർത്തി. കൗണ്ടർ അറ്റാക്കിലൂടെ ഇഞ്ചുറി ടൈമിൽ ആതിഥേയർ മൂന്നാംഗോളും നേടി പട്ടിക പൂർത്തിയാക്കി. നോഹ് സദോയിയുടെ പാസിൽ കെ.പി രാഹുലാണ് സ്‌കോർ ചെയ്തത്. സീസണിൽ മലയാളി താരത്തിന്റെ ആദ്യ ഗോളാണിത്.

Similar Posts