Football
തോന്നിവാസങ്ങൾ പുലമ്പുന്നവർക്ക് ഇതൊരു മുന്നറിയിപ്പ്, പിണറായി വേറെ ലെവൽ: കെ.ടി ജലീൽ
Football

തോന്നിവാസങ്ങൾ പുലമ്പുന്നവർക്ക് ഇതൊരു മുന്നറിയിപ്പ്, പിണറായി വേറെ ലെവൽ: കെ.ടി ജലീൽ

Web Desk
|
1 May 2022 3:58 AM GMT

'ഓരോരുത്തർക്കും അവനവൻ്റെയും അവരുടെ വിശ്വാസത്തിൻ്റെയും മഹത്വങ്ങൾ പറയാം. അത് സഹോദര മതസ്ഥരെ അപമാനിച്ച് കൊണ്ടും ഇകഴ്ത്തിക്കൊണ്ടും ആകാതെ നോക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം'

മലപ്പുറം: വിദ്വേഷപ്രസംഗത്തിൽ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോർജിനെ കസ്റ്റഡിയിലെടുത്തത് തോന്നിവാസങ്ങൾ പുലമ്പുന്നവർക്കുള്ള മുന്നറിയിപ്പാണെന്ന് കെ.ടി ജലീൽ എം.എൽ.എ. തോന്നിവാസങ്ങൾ പുലമ്പുന്നവർക്കുള്ള മുന്നറിയിപ്പാണിത്, പിണറായിയും കേരളവും വേറെ ലെവലാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വിദ്വേഷ പ്രസംഗം നടത്തിയതിൻ്റെ വീഡിയോ വയറലായി 24 മണിക്കൂർ കഴിയുന്നതിന് മുമ്പ് മുൻ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്തെ ഗവ: ചീഫ് വിപ്പ് പി.സി ജോർജ്ജിനെ വെളുപ്പാൻ കാലത്ത് താമസ സ്ഥലത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതൊരു മുന്നറിയിപ്പാണ്. ഇത്തരം തോന്നിവാസങ്ങൾ പുലമ്പുന്നവർക്ക്.

ഓരോരുത്തർക്കും അവനവൻ്റെയും അവരുടെ വിശ്വാസത്തിൻ്റെയും മഹത്വങ്ങൾ പറയാം. അത് സഹോദര മതസ്ഥരെ അപമാനിച്ച് കൊണ്ടും ഇകഴ്ത്തിക്കൊണ്ടും ആകാതെ നോക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം.

വർഗീയ പ്രചരണത്തിൽ കേരളത്തെ ഉത്തരേന്ത്യയാക്കാനല്ല ഉത്തരേന്ത്യയെ കേരളമാക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാവരിൽ നിന്നും നൻമയെ നമുക്ക് പകർത്താം. തിന്മയെ നിരാകരിക്കുകയും ചെയ്യാം.

പിണറായി വേറെ ലെവലാണ്. കേരളവും.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലാണ് പി.സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയത്. ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്ന് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ വീട്ടിലെത്തിയാണ് പൊലീസ് നടപടി. ഡി.ജി.പി അനിൽകാന്തിന്റെ നിർദേശപ്രകാരമായിരുന്നു നടപടി. പി.സി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ ഉൾപ്പെടെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.

Summary- KT Jaleel FaceBook Post on P. C. George custody

Similar Posts