ഫലസ്തീന് പതാകയുയര്‍ത്തി ലെസ്റ്റര്‍ താരങ്ങളുടെ എഫ്.എ കപ്പ് വിജയാഘോഷം
|ചെല്‍സി ഫുട്ബോള്‍ ക്ലബ് ഉടമയും റഷ്യന്‍ ശതകോടീശ്വരനുമായ റോമന്‍ അബ്രമോവിച്ച് തീവ്ര വലതുപക്ഷ ഇസ്രാഈലി അധിനിവേശ സംഘടനയ്ക്ക് 100 മില്യണ്‍ ഡോളറിലധികം സംഭാവന നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം പുറത്ത് വന്നിരുന്നു
ലെസ്റ്റർ സിറ്റി കളിക്കാര്‍ പലസ്തീൻ പതാക ഉയർത്തി എഫ്.എ കപ്പ് ഫൈനൽ ജയം ആഘോഷിച്ചു. 20000 കാണികളെ സാക്ഷി നിര്‍ത്തിയാണ് ലെസ്റ്റർ സിറ്റിയുടെ കളിക്കാരായ ഹംസ ചൌധരിയും വെസ്ലി ഫോഫാനയും ചെൽസിക്കെതിരായ വിജയാഘോഷത്തിനിടെ പലസ്തീൻ പതാക ഉയർത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ബോംബാക്രമണങ്ങളും വ്യോമാക്രമണങ്ങളും ഇസ്രായേൽ സേനയിൽ നിന്നുള്ള പീഡനങ്ങളും നേരിട്ട പലസ്തീനികളുമായുള്ള ഐക്യദാര്‍ഢ്യ പ്രകടനമായിരുന്നു ഈ നീക്കം.
Thank you to @HamzaChoudhury1 and @Wesley_Fofanaa for their expression of solidarity following Leicester City's #FACupFinal win over Chelsea.
— Football Palestine (@FutbolPalestine) May 15, 2021
Congratulations on your historic win. Your support will never be forgotten. pic.twitter.com/NiemSXSQcs
ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനും ഫലസ്തീനികളുടെ ശബ്ദം കൂടുതല്‍ ആളുകളിലേക്കെത്തിച്ചതിനും ലെസ്റ്റര്‍ കളിക്കാരെ സോഷ്യൽ മീഡിയ ഉപയോക്താക്കളും ആരാധകരും പ്രശംസിച്ചു. ഏകപക്ഷീയമായ ഒരു ഗോളിന് ചെൽസിയെ പരാജയപ്പെടുത്തിയാണ് ലെസ്റ്റർ സിറ്റി എഫ്.എ കപ്പ് കിരീടം നേടിയത്. ലെസ്റ്റർ സിറ്റി ചരിത്രത്തിൽ ആദ്യമായാണ് എഫ്.എ കപ്പ് നേടുന്നത്.
https://www.mediaoneonline.com/sports/football/leicester-city-win-first-fa-cup-140370
Hamza Choudhury of Leicester City football club showing solidarity with and dedicating his FA cup victory to Palestine by wearing the Palestinian flag and holding it with teammate Wesley Fofana. #FreePalestine #PalestineUnderAttack pic.twitter.com/1UWS4Ujefy
— Saif (@isaifpatel) May 15, 2021
ചെല്‍സി ഫുട്ബോള്‍ ക്ലബ് ഉടമയും റഷ്യന്‍ ശതകോടീശ്വരനുമായ റോമന്‍ അബ്രമോവിച്ച് തീവ്ര വലതുപക്ഷ ഇസ്രാഈലി അധിനിവേശ സംഘടനയ്ക്ക് 100 മില്യണ്‍ ഡോളറിലധികം സംഭാവന നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം പുറത്ത് വന്നിരുന്നു. ഫലസ്തീന് കുടുംബങ്ങളെ ജറുസലേമില്‍ നിന്ന് കുടിയൊഴിപ്പിച്ച തീവ്ര വലതുപക്ഷ ഇസ്രായേല്‍ സംഘടനയ്ക്കാണ് റോമന്‍ അബ്രമോവിച്ച് സംഭാവന നല്‍കിയിരിക്കുന്നതെന്ന് ബാങ്ക് രേഖകള്‍ പറയുന്നു. 2000 നും 2017 നും ഇടയില്‍ ബാങ്കുകള്‍ യു.എസ് അധികാരികള്‍ക്ക് അയച്ച 22,000 പേജുള്ള പൂഴ്ത്തിവെച്ച റിപ്പോര്‍ട്ടാണ് ചോര്‍ന്നത്.
Fair play to Leicester. Particularly fair play to Hamza Choudhury for sneaking a Palestinian flag 🇵🇸 into the celebrations
— Max Edwards (@OneChapterMore) May 15, 2021
കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍, അബ്രാമോവിച്ച് നടത്തുന്ന നാല് കമ്പനികള്‍ 'ജറുസലേമുമായുള്ള ഇസ്രാഈലിന്റെ നിലവിലുള്ളതും ചരിത്രപരവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനായി' പ്രവര്‍ത്തനം നടത്തുന്ന ഒരു വലതുപക്ഷ ഇസ്രാഈലി സംഘടനയായ എലഡിന് 100 മില്യണ്‍ ഡോളര്‍ സംഭാവന നല്കിയ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിരവധി പലസ്തീന് കുടിയൊഴിപ്പിക്കലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയാണ് എലഡ്.
This is particularly significant because the Chelsea owner Roman Abramovich is funding the Zionist Settler movement whose attempts to grab Palestinian homes in Jerusalem sparked the latest massacre by Israel#Gaza #SaveSheikhJarrah https://t.co/5kJONqgYFh
— CAGE (@UK_CAGE) May 15, 2021
അതിനിടെ ഫലസ്തീനുനേരെ ഇസ്രായേൽ നടത്തുന്ന യുദ്ധസമാന ആക്രമണം ആറുനാൾ പിന്നിടവേ മരണം 140 കവിഞ്ഞു. ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഒമ്പത് ഇസ്രായേൽ പൗരന്മാർ ഇതേവരെ കൊല്ലപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ഗസ്സയിലെ അഭയാർഥി ക്യാമ്പിനോട് ചേർന്ന വീടിനുമുകളിൽ ബോംബ് വർഷിച്ചു. എട്ടു കുട്ടികളടക്കം കുടുംബത്തിലെ പത്തു പേരാണ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. 15 പേർക്ക് പരിക്കേറ്റു. അഞ്ചുമാസം പ്രായമായ കുഞ്ഞിനെ ജീവനോടെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി. അൽജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ബഹുനില കെട്ടിടവും ഇസ്രായേൽ പൂർണമായും തകർത്തു. ഗസ്സ സിറ്റിയിലെ ജലാ കെട്ടിടം വ്യോമാക്രമണത്തിലാണ് നിലംപൊത്തിയത്.