ഫിഫ ബെസ്റ്റ് ഇലവൻ: മെസിയും എംബാപ്പെയുമുണ്ട്, നെയ്മറും ക്രിസ്റ്റ്യാനോയും ഇല്ല
|2007ന് ശേഷം ആദ്യമായാണ് റൊണാൾഡോ ഫിഫ ഇലവനിൽ ഇടം നേടാതെ പോവുന്നത്
ഫിഫ കഴിഞ്ഞ സീസണിലെ ബെസ്റ്റ് ഇലവൻ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളെല്ലാം ഇടം നേടിയപ്പോൾ ക്രിസ്റ്റ്യാനോ റെണാൾഡോ പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. അർജന്റീനെൻ താരം ലയണൽ മെസിയും ഫ്രഞ്ച് താരം എംബാപ്പെയും ഇലവനിലുണ്ട്. ലോകകപ്പിലെ മോശം പ്രകടനമാവാം റൊണാൾഡോ ഇലവനിൽ നിന്ന് പുറത്താവാൻ കാരണം. 2007ന് ശേഷം ആദ്യമായാണ് റൊണാൾഡോ ഫിഫ ഇലവനിൽ ഇടം നേടാതെ പോവുന്നത്.
റയൽ മാഡ്രിഡ് ഗോൾ കീപ്പർ കോർതോയെ ആണ് ഗോൾ കീപ്പറായി തെരഞ്ഞെടുത്തത്. ലിവർപൂൾ താരം വാൻ ഡൈക്, പി എസ് ജിയുടെ ഹകീമി, ബയേണിനായി നിലവിൽ കളിക്കുന്ന കാൻസലോ എന്നിവരാണ് പ്രതിരോധ നിരയിൽ. ഡി ബ്രുയിൻ, മോഡ്രിച്, കസെമിറോ എന്നിവർ മധ്യനിരയിലും. അറ്റാക്കിൽ മെസ്സിക്ക് ഒപ്പം എംബപ്പെയും ബെൻസീമയും ഹാലഡുമാണ് ബെസ്റ്റ് ഇലവൻ.
ലോകകപ്പ് ജേതാക്കളായെങ്കിലും ലോക ഇലവനിൽ അർജന്റീനെൻ ടീമിൽ നിന്ന് മെസി മാത്രമാണ് ഇടം നേടിയത്. എന്നാൽ, നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയലിൽനിന്ന് കൊർടുവ, മോഡ്രിച്, കാസമീറോ (താരം ഇപ്പോൾ റയലിലല്ല) എന്നിവർക്കൊപ്പം കരീം ബെൻസേമയും ഇടമുറപ്പിച്ചു. പ്രിമിയർ ലീഗ് കിരീട ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് ഡി ബ്രുയിനും കാൻസലോയും ഹാലൻഡും സ്ഥാനമുറപ്പിച്ചു. ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം വിനീഷ്യസ് ജൂനിയർ മാർകസ് റാഷ്‌ഫോഡ് റോബർട്ട് ലെവൻഡോവ്‌സ്‌കി തുടങ്ങിയ പ്രമുഖരും പട്ടികയിൽ നിന്ന് പുറത്തായി.