പരിക്ക്: ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്നും മെസ്സി പുറത്ത്
|മിയാമി: ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി പ്രഖ്യാപിച്ച 28 അംഗ ടീമിൽ മെസ്സിയില്ല. പോയ മാസം സമാപിച്ച കോപ്പ അമേരിക്ക ഫൈനലിനിടെയുണ്ടായ പരിക്കാണ് താരത്തിന് വിനയായത്. അടുത്ത മാസം കരുത്തരായ ചിലിക്കും കൊളംബിയക്കും എതിരെ അരങ്ങേറുന്ന മത്സരങ്ങളിൽ താരത്തിന് കളത്തിലിറങ്ങാനാകില്ല.
ഇന്റർ മിയാമി ക്യാമ്പിലുള്ള മെസ്സി കളത്തിലേക്ക് തിരിച്ചുവരാനുള്ള തീവ്രമായ തയ്യാറെടുപ്പിലാണ്. ലീഗ് കപ്പിലെ ഇന്റർ മിയാമിയുടെ നേരത്തേയുള്ള പുറത്താകൽ മെസ്സിക്ക് മേൽ സമ്മർദമുണ്ടാക്കിയിട്ടുണ്ട്.
ബ്വേനസ് ഐറിസിലെ മോനുമെന്റൽ സ്റ്റേഡിയത്തിൽ സെപ്റ്റംബർ ആറിനാണ് ചിലിക്കെതിരെയുള്ള മത്സരം. സെപ്റ്റംബർ 11നാണ് കൊളംബിയക്കെതിരായ മത്സരം. വെറ്ററൻ ഗോൾകീപ്പർ ഫ്രാങ്കോ അർമാനി, എ.എസ് റോമയുടെ മുന്നേറ്റ താരം പൗളോ ഡിബാല എന്നിവർ സ്ക്വാഡിലില്ല. മധ്യനിര താരങ്ങളായ എസ്ക്വിയൽ ഫെർണാണ്ടസ്, മുന്നേറ്റതാരം വാലന്റിൻ കാസ്റ്റെല്ലാനോസ് എന്നിവർ ഇതാദ്യമായി സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്.
തെക്കേ അമേരിക്കൻ യോഗ്യത ഗ്രൂപ്പിൽ ആറുമത്സരങ്ങളിൽ നിന്നും 15 പോയന്റുള്ള അർജന്റീന ഒന്നാമതാണ്. ഒരു മത്സരത്തിൽ മാത്രമാണ് തോൽവിയറിഞ്ഞത്. 13 പോയന്റുള്ള യുറുഗ്വായാണ് രണ്ടാമത്. 7 പോയന്റ് മാത്രമുള്ള ബ്രസീൽ ആറാമതാണ്.
Argentina squad: Goalkeepers: Walter Benitez (PSV Eindhoven), Geronimo Rulli (Olympique de Marseille), Juan Musso (Atalanta), Emiliano Martinez (Aston Villa).
Defenders: Gonzalo Montiel (Sevilla), Nahuel Molina (Atletico Madrid), Cristian Romero (Tottenham Hotspur), German Pezzella (River Plate), Leonardo Balerdi (Olympique Marseille), Nicolas Otamendi (Benfica), Lisandro Martinez (Manchester United), Nicolas Tagliafico (Olympique Lyonnais), Valentin Barco (Brighton & Hove Albion).
Midfielders: Guido Rodriguez (West Ham United), Alexis Mac Allister (Liverpool), Enzo Fernandez (Chelsea), Giovani Lo Celso (Tottenham Hotspur), Ezequiel Fernandez (Al Qadsiah), Rodrigo De Paul (Atletico Madrid), Nicolas Gonzalez (Fiorentina), Leandro Paredes (AS Roma).
Forwards: Alejandro Garnacho (Manchester United), Matias Soule (AS Roma), Giuliano Simeone (Atletico Madrid), Valentin Carboni (Olympique Marseille), Julian Alvarez (Atletico Madrid), Lautaro Martinez (Inter Milan), Valentin Castellanos (Lazio).