'എനിക്ക് ഒരു പെൺകുഞ്ഞ്കൂടി വേണം'; മനസുതുറന്ന് ലയണൽ മെസി
|10 വയസ്സുള്ള തിയാഗോ, എട്ട് വയസ്സുള്ള മറ്റിയോ, അഞ്ച് വയസുകാരനായ സിറോ എന്നിവരാണ് മെസിയുടെ മക്കൾ
കളത്തിനകത്തെയും പുറത്തെയും ലയണല്‍ മെസിയുടെ നീക്കങ്ങളെല്ലാം വാർത്തയാണ്. ഇപ്പോഴിതാ മെസിയുടെ ഒരു വെളിപ്പെടുത്തലാണ് ചർച്ചായായിരിക്കുന്നത്. തനിക്ക് ഒരു പെണ്‍കുഞ്ഞ് കൂടി വേണമെന്ന ആഗ്രഹം തുറന്നുപറയുകയാണ് താരം. അമേരിക്കയിലെ ഓൾഗ ചാനലിനായി പ്രശസ്ത സ്ട്രീമർ മിഗ് ഗ്രാനഡോസുമായി നടത്തിയ അഭിമുഖത്തിലാണ് അർജന്റീനിയൻ താരം കുടുംബജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. ഭാര്യ അന്റൊണെല്ല, മൂന്ന് ആൺമക്കൾ അടങ്ങിയതാണ് താരത്തിന്‍റെ കുടുംബം. 10 വയസ്സുള്ള തിയാഗോ, എട്ട് വയസ്സുള്ള മറ്റിയോ, അഞ്ച് വയസുകാരനായ സിറോ എന്നിവരാണ് മെസിയുടെ മക്കൾ.
'ഞങ്ങൾക്ക് മറ്റൊരു കുഞ്ഞ് കൂടി ജനിക്കണമെന്ന് ആഗ്രഹമുണ്ട്. പെൺകുട്ടി വരുമോ എന്ന് നോക്കാം, ഞാൻ നല്ല പിതാവാണെന്ന് കരുതുന്നു. കാരണം എന്റെ മാതാപിതാക്കൾ എനിക്ക് കാണിച്ച മാതൃക അതായിരുന്നു. മൂല്യങ്ങളോടെ എന്നെ വളർത്തി. എന്റെ മക്കളെയും അത് പഠിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. ആന്റലോണ മികച്ച പങ്കാളിയാണ്. അവളുടെ എല്ലാ സമയവും കുട്ടികൾകക്ക് വേണ്ടിയാണ് മാറ്റിവെയ്ക്കുന്നത്. ഞങ്ങൾ പലപ്പോഴും അകലെയാണ്. ക്ലബ്ബ്, മത്സരങ്ങൾ, യാത്രകൾ ഞാൻ തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് പോവുന്നു. അപ്പോഴൊക്കെ അവൾ കുട്ടികളെ നോക്കുന്നു. തിയാഗോ കൂടുതൽ സംസാരിക്കാൻ ഇഷ്ടപ്പെടുന്നവനാണ് ഒരുപക്ഷേ ആന്റലോണയുമായി മക്കള്‍ കൂടുതൽ അടുക്കുന്നത് അവരില്‍ ആത്മവിശ്വാസം നിറക്കുന്നുണ്ട്. മെസി പറയുന്നു.
കഴിഞ്ഞ ജൂലൈയിലാണ് പിഎസ്ജിയോട് ബൈ പറഞ്ഞ് മെസി അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മിയാമിയില്‍ ചേക്കേറിയത്. 2022മെയിനും 2023നും ഇടയില്‍ 130 മില്യണ്‍ ഡോളര്‍ വരുമാനവുമായി ഫോബ്‌സിന്റെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയില്‍ മെസി രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചു.