Football
പ്രീമിയർ ലീഗിൽ ആദ്യ നാലിൽ ഇടം പിടിക്കാൻ ലിവർപൂൾ
Football

പ്രീമിയർ ലീഗിൽ ആദ്യ നാലിൽ ഇടം പിടിക്കാൻ ലിവർപൂൾ

Web Desk
|
18 April 2023 1:05 PM GMT

ഒരു വർഷത്തിനു ശേഷമാണ് താരം ലിവർപൂളിനായി ഗോൾ കണ്ടെത്തുന്നത്

ഇന്നലെ എലാൻഡ് റോഡിൽ ലീഡ്സിനെ 6-1 ന് തോൽപ്പിച്ചതോടെ പ്രീമിയർ ലീഗിൽ ആദ്യ നാലിലെത്താനാകുമെന്ന പ്രതീക്ഷ കാക്കാൻ ലിവർപൂളിനായി. വിജയം യുർഗൻ ക്ലോപ്പിനും വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.


ഈ സീസണിൽ ലിവർപൂളിന് മനോഹരമായ ദിവസങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ തങ്ങളുടെ മങ്ങിയ ടോപ്പ്-ഫോർ പ്രതീക്ഷകൾ സജീവമാക്കാൻ ലഭിച്ച ഇന്നലത്തെ വിജയം അവർക്ക് ആസ്വദിക്കാനാകും. ഡിയോഗോ ജോട്ട ഇന്നലെ രണ്ടു ​ഗോളുകൾ ലിവർപൂളിനായി നേടി. ഒരു വർഷത്തിനു ശേഷമാണ് താരം ലിവർപൂളിനായി ഗോൾ കണ്ടെത്തുന്നത്. ജോട്ടയോടൊപ്പം സൂപ്പർ താരം മുഹമ്മദ് സലായും ഇന്നലെ ഇരട്ട ഗോളുകൾ നേടിയിരുന്നു. കോഡി ഗാക്‌പോയും പകരക്കാരനായി ഇറങ്ങിയ ഡാർവിൻ ന്യൂനെസും മത്സരത്തിൽ ലിവർപൂളിനായി മറ്റു ​ഗോളുകൾ കണ്ടെത്തി.

നിലവിൽ പ്രീമിയർ ലീ​ഗിൽ നാലാം സ്ഥാനത്തുള്ള ന്യൂകാസ്റ്റിലിനേക്കാൾ ഒമ്പത് പോയിന്റ് കുറവാണ് എട്ടാമതുളള ലിവർപൂളിന്, എന്നാൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിനേക്കാൾ ഒരു മത്സരം കുറവാണ് ലിവർപൂൾ കളിച്ചിരിക്കുന്നത്. 2020 ഡിസംബറിന് ശേഷമുള്ള അവരുടെ ഏറ്റവും വലിയ എവേ ലീഗ് വിജയം ടീമിന്റെ ചാമ്പ്യൻസ് ലീഗ് യോ​ഗ്യതകൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ്. ഈ സീസണിൽ പ്രീമിയർ ലീ​ഗിൽ എട്ട് മത്സരങ്ങൾ ഇനിയും ലിവർപൂളിന് ബാക്കിയുണ്ട്.

ഇത്തവണ ചാമ്പ്യൻസ് ലീഗ് യോ​ഗ്യത നഷ്ടമായാൽ ക്ലബ്ബിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടികളാണ്. ചാമ്പ്യൻസ് ലീഗ് യോ​ഗ്യതയില്ലെങ്കിൽ പുതിയ സ്പോൺസർമാരെ കണ്ടു പിടിക്കുക പ്രയാസകരമാകും. കൂടാതെ സലാഹ് ഉൾപ്പെടെയുളള താരങ്ങളെയും ടീമിൽ നിലനിർത്താൻ ലിവർപൂളിനു കഴിഞ്ഞെന്നു വരില്ല.

Similar Posts