നയിക്കാൻ ഹാരികെയിൻ: സാഞ്ചോക്ക് ഇടമില്ല; തകർപ്പൻ നിരയുമായി ഇംഗ്ലണ്ട് ഖത്തറിലേക്ക്
|ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രമുഖ താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയാണ് സൗത്ത് ഗേറ്റ് 26 അംഗ സംഘത്തെ പ്രഖ്യാപിച്ചത്.
ലണ്ടൻ: ഖത്തർ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഹാരി കെയിൻ നയിക്കുന്ന ടീമിൽ ഇംഗ്ലീഷ് പ്രീമിയർലീഗിലെ പ്രമുഖ താരങ്ങൾക്കെല്ലാം ഇടമുണ്ട്. സൂപ്പർതാരം ജേഡൻ സാഞ്ചോ ടീമിൽ നിന്ന് പുറത്തായി. തകർപ്പൻ ഫോമിൽ തുടരുന്ന ലെസ്റ്റർ സിറ്റി മുന്നേറ്റ താരം ജെയിംസ് മാഡിസണും സൗത്ത് ഗേറ്റി പ്രഖ്യാപിച്ച ടീമിലുണ്ട്. 2019 നവംബറിലാണ് മാഡിസൺ അവസാനമായി ഇംഗ്ലണ്ടിന് വേണ്ടി കളിച്ചത്. കാല്ലം വിൽസണും ടീമിലിടം നേടി. കഴിഞ്ഞ മൂന്ന് വർഷമായി, കാലം വിൽസണും ഇംഗ്ലണ്ട് ദേശീയ ടീമിൽ കളിച്ചിട്ട്.
ഇംഗ്ലണ്ട് ടീം ഇങ്ങനെ:
ഗോൾകീപ്പർമാർ: ജോർദാൻ പിക്ഫോർഡ്, ആരോൺ രാംസ്ഡേൽ,നിക്ക് പോപ്
പ്രതിരോധം: കിരയൻ ട്രിപ്പർ, ട്രെൻഡ് അലക്സാണ്ടർ-അർനോൾഡ്, കെയിൽ വാൾക്കർ, ബെഞ്ചാമിൻ വൈറ്റ്, ഹാരി മഗ്വയിർ, ജോൺ സ്റ്റോൺസ്, എറിക് ഡയർ, കോണോർ കോഡി, ലുക് ഷാ
മധ്യനിര: ഡെക്ലൻ റൈസ്, ജൂഡ് ബെല്ലിങ്ഹാം, കൽവിൻ ഫിലിപ്സ്, ജോർദാൻ ഹെൻഡേർസൺ, കോണർ ഗല്ലാഹർ, മാസൺ മൗണ്ട്
മുന്നേറ്റനിര: ഹാരി കെയിൻ, കാലം വിൽസൺ, മാർക്കസ് റാഷ്റഫോർഡ്, റഹീം സ്റ്റെർലിങ്, ബുകായോ സാക, ഫിൽ ഫോഡൻ, ജാക് ഗ്രീലിഷ്, ജെയിംസ് മാഡിസൺ,
ഗ്രൂപ്പ് ബിയിലാണ് ഇംഗ്ലണ്ട് മാറ്റുരയ്ക്കുന്നത്. ഇറാൻ, അമേരിക്ക, വെയ്ൽസ് എന്നീ ടീമുകളുമായാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിൽ മത്സരിക്കുന്നത്. നവംബർ 21ന് ഇറാനുമായാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. 25ന് അമേരിക്ക, 29ന് വെയിൽസ് എന്നിവരുമായാണ് ഇംഗ്ലണ്ടിന്റെ മറ്റു മത്സരങ്ങൾ.