തുടരെ രണ്ടാം ഹാട്രിക്ക്; മെസിക്കും ക്രിസ്റ്റ്യാനോക്കും പിന്നാലെ ഹാളണ്ട്
|കൂടുതൽ ഹാട്രിക് നേടിയവരിൽ ക്രിസ്റ്റ്യാനോ ഒന്നാമതും മെസി രണ്ടാമതുമാണ്.
ലണ്ടൻ: പ്രീമിയർലീഗിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ ഹാട്രിക് നേട്ടവുമായി മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ എർലിങ് ഹാളണ്ട്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്. തുടർച്ചയായി രണ്ടാം മത്സരത്തിലാണ് നോർവീജിയൻ യുവതാരം ഹാട്രിക് നേടുന്നത്. നേരത്തെ ഇസ്പിച് ടൗണിനെതിരെയും ഹാട്രിക് തികച്ചിരുന്നു. ഇതോടെ പുതിയ സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി ഗോൾനേട്ടം ഏഴായി. സിറ്റിക്കായി 11ാം തവണയാണ് ഹാളണ്ട് ഹാട്രിക് തികക്കുന്നത്. ജയത്തോടെ സിറ്റി ഒന്നാംസ്ഥാനത്ത് തുടരുന്നു.
Built different, @ErlingHaaland! 😤 pic.twitter.com/POgNAmt9sf
— Manchester City (@ManCity) August 31, 2024
ടോപ് പതിനഞ്ച് ലീഗുകളിൽ ഹാട്രിക് നേട്ടത്തിൽ ഒന്നാമതുള്ളത് പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 60 ഹാട്രികാണ് താരത്തിന്റെ സമ്പാദ്യം. തൊട്ടുപിന്നിൽ അർജന്റൈൻ ഇതിഹാസ താരം ലയണൽ മെസിയും. 57 തവണയാണ് താരം ഹാട്രിക് നേടിയത്. ലെവൺഡോവ്സ്കി(32), ലൂയി സുവാരസ്(29) എന്നിവരും ഹാളണ്ടിന് മുന്നിലുണ്ട്. പട്ടികയിൽ അഞ്ചാമതുള്ള ഹാളണ്ട് വെറും 250 മാച്ചുകളിൽ നിന്നായി 22 ഹാട്രികാണ് നേടിയത്. ഇംഗ്ലീഷ് താരം ഹാരി കെയിൻ, ഫ്രഞ്ച് താരം കിലിയൻ എംബാപെ എന്നിവരെല്ലാം നോർവെ താരത്തിന് പിന്നിലാണ്.