Football
മാഡ്രിഡിലും മാഞ്ചസ്റ്റർ സിറ്റി വീണില്ല: സെമിയിലേക്ക്, എതിരാളി റയല്‍ മാഡ്രിഡ്
Football

മാഡ്രിഡിലും മാഞ്ചസ്റ്റർ സിറ്റി വീണില്ല: സെമിയിലേക്ക്, എതിരാളി റയല്‍ മാഡ്രിഡ്

Web Desk
|
14 April 2022 1:20 AM GMT

മത്സരം ഗോള്‍ രഹിത സമനിനലയില്‍ കലാശിച്ചെങ്കിലും ആദ്യ പാദത്തിൽ 1-0ന് വിജയിച്ചതാൽ തന്നെ സിറ്റി 1-0ന്റെ അഗ്രിഗേറ്റ് സ്കോറിൽ സെമി ഫൈനലിലേക്ക് മുന്നേറി.

മാഡ്രിഡ്: അത്ലറ്റികോ മാഡ്രിഡിനെ തോല്‍പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. മാഡ്രിഡിൽ നടന്ന രണ്ടാം പാദ മത്സരത്തിലും അത്ലറ്റികോക്ക് സിറ്റിയെ വെല്ലുവിളിക്കാനായില്ല. മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചെങ്കിലും ആദ്യ പാദത്തിൽ 1-0ന് വിജയിച്ചതാൽ തന്നെ സിറ്റി 1-0ന്റെ അഗ്രിഗേറ്റ് സ്കോറിൽ സെമി ഫൈനലിലേക്ക് മുന്നേറി.

ആദ്യ പകുതിയിൽ അത്ലറ്റിക്കോ മാഡ്രഡിന് കാര്യങ്ങള്‍ അനുകൂലമായില്ല. സിറ്റിക്കും ആദ്യ പകുതിയിൽ മികച്ച അവസര സൃഷ്ടിക്കാനായില്ല. രണ്ടാം പകുതിയിൽ സിറ്റിക്ക് എതിരെ തുടർ ആക്രമണങ്ങൾ അത്ലറ്റിക്കോ മാഡ്രിഡ് നടത്തിയെങ്കിലും ഗോള്‍ വീണില്ല. ഗ്രീസ്മന്റെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടിപോയതായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ മികച്ച അവസരം. അവസാന നിമിഷങ്ങളിൽ ലൂയിസ് സുവാരസിനെയും ഇറക്കി നോക്കിയെങ്കിലും ഗോള്‍ പിറന്നില്ല. അതോടെ കളി സമനിലയിലേക്ക്. സിറ്റി സെമിയിലേക്കും.

അതേസമയം ചാമ്പ്യൻസ്‍ലീഗ് സെമി ഫൈനൽ ലൈനപ്പായി. മാഞ്ചസ്റ്റർ സിറ്റി - റയൽ മാഡ്രിഡിനേയും ലിവർപൂൾ - വിയ്യാറയലിനേയും നേരിടും. ക്വാർട്ടറില്‍ അത്‍ലറ്റികോ മാഡ്രിഡിനെ മറികടന്നാണ് മാഞ്ചസ്റ്റർ സിറ്റി അവസാന നാലിലെത്തിയത്. ചെല്‍സിയെയാണ് റയല്‍ തോല്‍പ്പിച്ചത്. ജർമന്‍ കരുത്തരായ ബയേണിനെ അട്ടിമറിച്ചാണ് വിയ്യാറയലിന്റെ സെമി പ്രവേശനം. ക്വാർട്ടറില്‍ ബെന്‍ഫിക്കയെയാണ് ലിവർപൂള്‍ തോല്‍പ്പിച്ചത്.

Manchester City stood up as Atletico Madrid earned a Champions League semifinal spot

Related Tags :
Similar Posts