ബയേൺ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി
|മാഞ്ചസ്റ്റർ സിറ്റിക്കായി റോഡ്രി, ബെർണാഡോ സിൽവ, ഹാളണ്ട് എന്നിവർ ഗോളുകൾ നേടി
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനു ബയേൺ മ്യൂണിക്കിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. പതിഞ്ഞ താളത്തിൽ തുടങ്ങിയ മത്സരത്തിൽ 27-ാം മിനുറ്റിൽ റോഡ്രിയാണ് സിറ്റിയുടെ ആദ്യ ഗോൾ നേടിയത്. ബോക്സിന്റെ പുറത്ത് നിന്ന് ബോൾ സ്വീകരിച്ച താരം ചെറുതായി ഒന്ന് തിരിഞ് തന്റെ ഇടം കാലുക്കൊണ്ട് ഗോൾ പോസ്റ്റിന്റെ മൂലയിലോക്ക് ഉഗ്രൻ ഷോർട്ട്, ബയേൺ ഗോൾ കീപ്പർ യാൻ സോമർ പന്തിനായി ചാടിയെങ്കിലും റോഡ്രിയുടെ ലക്ഷ്യം തെറ്റിയില്ല പന്ത് കൃത്യമായി ഗോൾ പോസ്റ്റിൽ. റോഡ്രിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത്. 34-ാം മിനുറ്റിൽ ഗുണ്ടോഗന് മാഞ്ചസ്റ്റർ സിറ്റിയുടെ ലീഡ് രണ്ടായി ഉയർത്താൻ മികച്ചൊരു അവസരമുണ്ടായിരുന്നു. ഡി ബ്രൂയിന്റെ ക്രോസ് തടയാൻ ശ്രമിച്ച ബയേൺ ഗോൾ കീപ്പർ സോമർ വീണു. ഗുണ്ടോഗൻ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചെങ്കിലും സോമർ കിടന്നു കാലുക്കൊണ്ടു ആ അവസരം തട്ടിയകറ്റി. ഗോൾ വീണെങ്കിലും ആദ്യ പകുതിയിൽ സിറ്റിയെ കാര്യമായി പരീക്ഷിക്കാൻ ബയേണിനായില്ല. പക്ഷെ ആദ്യ പകുതിയിൽ 55- ശതമാാനം ബോൾ കൈവശം വെച്ചത് അവരായിരുന്നു.
This was the sort of ruthless and intelligent performance that gives Manchester City the confidence that they can finally become the champions of Europe.
— Times Sport (@TimesSport) April 11, 2023
Read @henrywinter's match report: https://t.co/KZLxGviL5F pic.twitter.com/SYW0ruL5xs
രണ്ടാം പകുതിയുടെ തുടക്കത്തിൽ ബയേൺ ഗോൾ കീപ്പറും കളിക്കാരും തമ്മിൽ നടന്ന ആശയവിനിമയത്തിലെ പ്രശ്നത്തിൽ, ഗോൾ വഴങ്ങാതെ ടീം ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു. 53-ാം മിനുറ്റിലാണ് ബയേൺ മ്യൂണിക്ക് ലിറോയ് സനെയിലൂടെ സിറ്റി ഗോൾ കീപ്പർ എഡേഴ്സനെ കാര്യമായൊന്നു പരീക്ഷിക്കുന്നത്. ഇതിനു ശേഷം മത്സരത്തിന് കൂടുതൽ ചൂടു പിടിച്ചു. ഇരു ടീമുകളും ആക്രമണവും പ്രത്യാക്രമണവുമായി കളം നിറഞ്ഞു. 70-ാം മിനുറ്റിൽ ബെർണാഡോ സിൽവ മാഞ്ചസ്റ്റർ സിറ്റിയുടെ ലീഡ് രണ്ടായി ഉയർത്തി. ബയേൺ പ്രതിരോധ നിരക്കാരൻ ഉപ്പുമെക്കാനോയുടെ പിഴവ് മുതലാക്കിയ ഗ്രീലിഷ് കിട്ടിയ പന്ത് വേഗം ഹാളണ്ടിനു കൈമാറി, ഹാളണ്ടിന്റെ കിടിലൻ ക്രോസ് കൃത്യമായി സിൽവ വലയിലെത്തിച്ചു. 76-ാം മിനുറ്റിൽ സൂപ്പർ താരം ഹാളണ്ടു കൂടി ഗോൾ നേടിയതോടെ വിജയം മാഞ്ചസ്റ്റർ സിറ്റി ഉറപ്പിച്ചു. ബയേൺ പ്രതിരോധ നിരയിലെ വിളളലുകൾ കൃത്യമായി മുതലാക്കാൻ കഴിഞ്ഞതാണ് സിറ്റിക്ക് ഇന്ന് നേട്ടമായത്. ഗോൾ കീപ്പറിന്റെ ചില അത്ഭുതകരമായ രക്ഷപ്പെടുത്തലുകളാണ് ബയേണിനെ വലിയ നാണക്കേടിൽ നിന്ന് ഈ മത്സരത്തിൽ രക്ഷിച്ചത്.
Erling Haaland finally gets his first career win against Bayern in eight games 😮
— ESPN FC (@ESPNFC) April 11, 2023
A goal and an assist to cap it off 👏 pic.twitter.com/rrlZk5Zq4Q
ഇന്ന് നടന്ന മറ്റൊരു ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇൻ്റർ മിലാൻ ബെൻഫിക്കയെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ചു. നിക്കോളോ ബാരെല്ല, റൊമേലു ലുക്കാക്കു [പെനാൽറ്റി] എന്നിവർ ഇൻ്ററിനായി ഗോളുകൾ നേടി