Football
ക്രൊയേഷ്യന്‍ താരം മരിയോ മാൻസുകിച്ച് എടികെ മോഹൻ ബഗാനിലേക്ക്‌
Football

ക്രൊയേഷ്യന്‍ താരം മരിയോ മാൻസുകിച്ച് എടികെ മോഹൻ ബഗാനിലേക്ക്‌

Web Desk
|
1 July 2021 8:17 AM GMT

ക്രൊയേഷ്യയുടെ മുന്‍ സ്ട്രൈക്കര്‍ മരിയോ മാന്‍സുകിച്ച് എടികെ മോഹന്‍ ബഗാനിലേക്ക്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നില്ലെങ്കിലും താരത്തിനെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് എടികെ മാനേജ്‌മെന്റ്.

ക്രൊയേഷ്യയുടെ മുന്‍ സ്ട്രൈക്കര്‍ മരിയോ മാന്‍സുകിച്ച് എടികെ മോഹന്‍ ബഗാനിലേക്ക്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നില്ലെങ്കിലും താരത്തിനെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് എടികെ മാനേജ്‌മെന്റ്. റഷ്യന്‍ ലോകകപ്പിലെ ക്രൊയേഷ്യയുടെ മുന്നേറ്റത്തിലെ നിര്‍ണായക സാന്നിധ്യമായിരുന്നു അദ്ദേഹം.

35കാരനായ മാന്‍സുകിച്ചിന്റെ എസി മിലാനുമായുള്ള കരാര്‍ ഈ സമ്മറില്‍ അവസാനിക്കാനിരിക്കെയാണ് എടികെ മോഹന്‍ ബഗാന്‍ താരത്തെ സമീപിച്ചിരിക്കുന്നത്. ബയേണ്‍ മ്യൂണിച്ച്, അത്‌ലറ്റികോ മാഡ്രിഡ്, ജുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി താരം ബൂട്ടുകെട്ടിയിട്ടുണ്ട്. 2020-21 സീസണിലേക്കായിരുന്നു എസി മിലാനുമായുള്ള മാന്‍സുകിച്ചിന്റെ കരാര്‍. പത്ത് മത്സരങ്ങളില്‍ എസി മിലാനായി ബൂട്ടുകെട്ടിയിരുന്നെങ്കിലും ഗോളുകളൊന്നും നേടാന്‍ താരത്തിനായിരുന്നില്ല.

ഇപ്പോള്‍ തന്നെ ഐഎസ്എല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന കളിക്കാരുണ്ട് മോഹന്‍ ബഗാന്. റോയ് കൃഷ്ണയൊക്കെ കഴിഞ്ഞ സീസണില്‍ മികച്ച ഫോമിലായിരുന്നു. മാന്‍സുകിച്ചിനൊപ്പം റോയ്കൃഷ്ണ കൂടി ചേര്‍ന്നാല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കത് ഉഗ്രന്‍ വിരുന്നാവും.

2018ലാണ് അദ്ദേഹം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ക്രൊയേഷ്യയുടെ മികച്ച മുന്നേറ്റനിര താരമായി അറിയപ്പെടുന്ന മാന്‍സുകിച്ച് 89 കളിയില്‍നിന്നായി 33 ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ടു ലോകകപ്പുകളിലും രണ്ടു യൂറോ കപ്പിലും ക്രൊയേഷ്യയ്ക്കായി കളത്തിലിറങ്ങി.

Similar Posts