Football
മാഞ്ചസ്റ്റര്‍‌ യുണൈറ്റഡിന് സമനില; ടോട്ടന്‍ഹാമിന് ജയം
Football

മാഞ്ചസ്റ്റര്‍‌ യുണൈറ്റഡിന് സമനില; ടോട്ടന്‍ഹാമിന് ജയം

Web Desk
|
22 Aug 2021 3:35 PM GMT

വോല്‍വ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ടോട്ടന്‍ഹാം സീസണിലെ രണ്ടാം ജയം സ്വന്തമാക്കി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശയുടെ സമനില. സതാംപ്ടനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയില്‍ തളച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നില്‍ നിന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രീന്‍വുഡിലൂടെ സമനില നേടുകയായിരുന്നു. വോല്‍വ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ടോട്ടന്‍ഹാം സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. ഇടഞ്ഞുനിന്ന ഹാരി കെയ്ന്‍ ടീമിനായി ഇറങ്ങിയപ്പോള്‍ ഡെല്ലി അലിയാണ് 9ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെ വിജയ ഗോള്‍ നേടുന്നത്.

കളിയുടെ 30ആം മിനുട്ടിലാണ് സതാംപ്ടണ്‍ ഗോള്‍ നേടുന്നത് ബ്രൂണോ ഫെർണാണ്ടസ് നഷ്ടപ്പെടുത്തിയ പന്ത് കൈക്കലാക്കിയ സതാമ്പ്ടൺ ചെ ആഡംസിന്റെ ഒരു ഷോട്ടിൽ നിന്ന് വല കണ്ടെത്തി. ഫ്രെഡിന്റെ കാലിൽ തട്ടി വലിയ ഡിഫ്ലക്ഷനോടെയാണ് പന്ത് വലയിൽ എത്തിയതിനാല്‍ ഫ്രെഡിന്റെ സെൽഫ് ഗോളായി കണക്കാക്കി.‌ 55ആം മിനുട്ടിൽ യുവതാരം ഗ്രീൻവുഡ് ആണ് യുണൈറ്റഡിന് സമനില നൽകിയത്. പോഗ്ബയും ബ്രൂണോ ഫെർണാണ്ടസും കൂടെ പെനാൾട്ടി ബോക്സിൽ നടത്തിയ മികച്ച നീക്കത്തിനൊടുവിലാണ് ഗ്രീൻവുഡിന്റെ ഗോൾ വന്നത്. തകര്‍പ്പന്‍ ഫോം തുടരുന്ന താരത്തിന്റെ സീസണിലെ രണ്ടാം ഗോളും പോഗ്ബയുടെ അഞ്ചാം അസിസ്റ്റുമായിരുന്നു.


Similar Posts