Football
പി.എസ്‌.ജി എന്നാൽ കിലിയൻ സെയ്ന്റ് ജെർമെയ്‌ൻ അല്ല, ക്ലബ്ബിനെതിരെ രൂക്ഷ വിമർശനവുമായി എംബാപ്പെ
Football

പി.എസ്‌.ജി എന്നാൽ കിലിയൻ സെയ്ന്റ് ജെർമെയ്‌ൻ അല്ല, ക്ലബ്ബിനെതിരെ രൂക്ഷ വിമർശനവുമായി എംബാപ്പെ

Web Desk
|
7 April 2023 9:18 AM GMT

പ്രസിദ്ധീകരിച്ച വീഡിയോയോട് ഞാൻ യോജിക്കുന്നില്ല

പി.എസ്‌.ജിയുടെ പ്രമോഷണൽ വീഡിയോയെ വിമർശിച്ച് പാരീസ് സെയ്ന്റ് ജെർമെയ്‌ൻ താരം കിലിയൻ എംബാപ്പെ. സീസൺ ടിക്കറ്റ് വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനായി എടുത്ത വീ‍ഡിയോയിൽ താരത്തെ ഉപയോഗിച്ച രീതിയെയാണ് കിലിയൻ എംബാപ്പെ വിമർശിച്ചത്. വീഡിയോ ചിത്രീകരിക്കുമ്പോൾ ഉളളടക്കത്തെ കുറിച്ച് താരത്തിനെ ബോധ്യപ്പെടുത്തിയിരുന്നില്ല. മെസ്സി, നെയ്മർ സൂപ്പർ എന്നീ താരങ്ങളെ ഒഴിവാക്കിയ വീ‍ഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. എഴുപത്തിയഞ്ച് സെക്കന്റ് ദൈർഘ്യമുളള വീഡിയോയിൽ താരത്തെ മാത്രം കേന്ദ്രീകരിച്ചാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്.

2023-24 വർഷത്തേക്കുള്ള ക്ലബ്ബിന്റെ സീസൺ ടിക്കറ്റിംഗ് കാമ്പെയ്‌നിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്, എംബാപ്പെ സോഷ്യൽ മീഡിയയിൽ പറഞ്ഞു. "അഭിമുഖത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഒരു നിമിഷവും എന്നെ അറിയിച്ചില്ല... ഒരു ക്ലബ് മാർക്കറ്റിംഗ് ദിനത്തിലെ സാധാരണ അഭിമുഖം പോലെയായിരുന്നു അത്. പ്രസിദ്ധീകരിച്ച വീഡിയോയോട് ഞാൻ യോജിക്കുന്നില്ല. അതുകൊണ്ടാണ് ഞാൻ വ്യക്തിഗത ഇമേജ് അവകാശങ്ങൾക്കായി പോരാടുന്നത്. പി.എസ്‌.ജി ഒരു മികച്ച ക്ലബ്ബും മികച്ച കുടുംബവുമാണ്, പക്ഷേ ഇത് തീർച്ചയായും കിലിയൻ സെന്റ് ജെർമെയ്ൻ അല്ല."

പി.എസ്‌.ജിയുടെ ഭാവിയിലെ പദ്ധതികളെല്ലാം എംബാപ്പെയെ കേന്ദ്രീകരിച്ചാണ് ക്ലബ്ബ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വ്യക്തമാണ്. ഈ സീസൺ തുടക്കത്തിൽ താരം റയൽ മാഡ്രി‍ഡിലേക്ക് ചേക്കറുമെന്ന് വാർത്തകളുണ്ടായിരുന്നങ്കിലും താരം പി.എസ്.ജിയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ എംബാപ്പെക്ക് വീണ്ടും റയൽ മാഡ്രി‍ഡിലേക്ക് ചേക്കറാൻ ആ​ഗ്രഹമുണ്ടെന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് ക്ലബ്ബിന്റെ ഇത്തരം ഒരു നീക്കം.

ഫ്രാൻസ് ദേശീയ ടീമിന്റെ ഒരു ടീം ഫോട്ടോയിലും സ്പോൺസർ പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ എംബാപ്പെ വിസമ്മതിച്ചതായി കഴിഞ്ഞ വർഷം വാർത്ത വന്നിരുന്നു. ആ സമയത്ത്, ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനുമായി (എഫ്എഫ്എഫ്) തന്റെ ഇമേജ് അവകാശ തർക്കം സഹ ടീമംഗങ്ങളെ സഹായിക്കാനുള്ള ഒരു "കൂട്ടായ നീക്കമാണ്" എന്ന് സ്ട്രൈക്കർ പറഞ്ഞിരുന്നു. കളിക്കാരുടെ ഇമേജ് അവകാശങ്ങൾ സംബന്ധിച്ച കരാർ ചർച്ച ചെയ്യുമെന്ന് എഫ്.എഫ്.എഫും വ്യക്തമാക്കിയിരുന്നു.

Similar Posts