Football
Messi, Embappe, PSG

Messi

Football

മെസ്സിയുടെ അസിസ്റ്റിൽ ഇരട്ട ഗോളുകളുമായി എംബാപ്പെ; പി.എസ്.ജിക്ക് ഉജ്ജ്വല ജയം

Web Desk
|
27 Feb 2023 2:05 AM GMT

ജയത്തോടെ 25 മത്സരങ്ങളിൽനിന്ന് 60 പോയിന്റുമായി പി.എസ്.ജി ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

മെസ്സി-എംബാപ്പെ കൂട്ടുകെട്ടിൽ പിറന്ന ഗോളുകളുടെ ബലത്തിൽ ചിരവൈരികളായ മാഴ്‌സെയെ 3-0ന് പരാജയപ്പെടുത്തി പി.എസ്.ജി. 25-ാം മിനിറ്റിൽ എംബാപ്പെയാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. മെസ്സിയുടെ അസിസ്റ്റിൽനിന്നായിരുന്നു ഈ ഗോൾ പിറന്നത്. 29-ാം മിനിറ്റിൽ എംബാപ്പെയുടെ അസിസ്റ്റിൽ മെസ്സി നേടിയ ഗോളിലൂടെ പി.എസ്.ജി ലീഡ് ഇരട്ടിയാക്കി. ക്ലബ് കരിയറിൽ മെസിയുടെ 700-ാം ഗോളാണ് ഇത്.

രണ്ടാം പകുതിയിലും പി.എസ്.ജിക്ക് തന്നെയായിരുന്നു മേധാവിത്തം. 55-ാം മിനിറ്റിൽ വീണ്ടും മെസ്സി-എംബാപ്പെ കൂട്ടുകെട്ടിൽ പി.എസ്.ജി മാഴ്‌സെയുടെ വല കുലുക്കി. പി.എസ്.ജി കരിയറിൽ എംബാപ്പെയുടെ 200-ാം ഗോളായിരുന്നു ഇത്. ഇതോടെ എംബാപ്പെ കവാനിയുടെ റെക്കോർഡിന് ഒപ്പമെത്തി.

ജയത്തോടെ 25 മത്സരങ്ങളിൽനിന്ന് 60 പോയിന്റുമായി പി.എസ്.ജി ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. മറുവശത്ത് 52 പോയിന്റുമായി മാഴ്‌സെ രണ്ടാം സ്ഥാനത്ത് തുടരുന്നു. 50 പോയിന്റുമായി മൊണാക്കോ ആണ് മൂന്നാമതുള്ളത്.

Related Tags :
Similar Posts