ലോകകപ്പിൽ അർജൻറീനയുടെ ഏറ്റവും പ്രായം കൂടിയ രണ്ടാം ഗോൾ സ്‌കോററായി മെസ്സി
|ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.
ലോകകപ്പിൽ അർജൻറീനയുടെ ഏറ്റവും പ്രായം കൂടിയ രണ്ടാം ഗോൾ സ്‌കോററായി മെസ്സി. സൗദി അറേബ്യക്കെതിരെ ഇന്ന് നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ഗോൾ നേടിയതോടെയാണ് ഈ നേട്ടം താരത്തെ തേടിയെത്തിയത്. നിലവിൽ 35 വർഷവും 151 ദിവസവുമാണ് ഫുട്‌ബോൾ ഇതിഹാസത്തിന്റെ വയസ്സ്.
മത്സരത്തിന്റെ എട്ടാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി നായകൻ കൂടിയായ മെസ്സി വലയിലെത്തിക്കുകയായിരുന്നു. നിലംചേർത്തടിച്ച ഷോട്ടിലൂടെ മെസ്സി സൗദിയുടെ വല കുലുക്കുകയായിരുന്നു. പിന്നീട് ഒരു വട്ടം കൂടി മെസ്സി പന്ത് വലയിൽ കയറ്റിയെങ്കിലും ഓഫ്‌സൈഡ് റഫറി ഓഫ്‌സൈഡ് കൊടിയുയർത്തി. 27ാം മിനുട്ടിൽ ലൗറ്റാരോ മാർട്ടിനെസ സൗദി ഗോളിയെ മറികടന്നു വലകുലുക്കി. പക്ഷേ അപ്പോഴും വാർ കെണിയിൽ കുരുങ്ങി. പിന്നീട് മറ്റൊരു ഓഫ്‌സൈഡ് കൊടി അർജൻറീനക്കെതിരെ ഉയർന്നു. മാർട്ടിനൻസിനെതിരെ തന്നെയായിരുന്നു ഇക്കുറിയും വാർ വാൾ വീശിയത്.
എന്നാൽ മത്സരത്തിൽ അർജൻറീനയെ സൗദി അട്ടിമറിച്ചു. 2-1 ആയിരുന്നു സൗദിയുടെ വിജയം. 48-ാം മിനിറ്റിൽ അർജൻറീനയെ വിറപ്പിച്ച് സൗദി താരം സാലിഹ് അൽ ശെഹ്രിയുടെ ഗോൾ നേടുകയായിരുന്നു. 53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും അടിച്ചു. ഇതോടെ മത്സരത്തിൽ സൗദി ഒരു ഗോളിൻറെ ലീഡ് നേടിയിരിക്കുകയാണ് (2-1). തുടർന്ന് അർജൻറീനയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു സൗദി പുറത്തെടുത്തത്. എട്ടു മിനുട്ട് അധികസമയം വരെ മത്സരം മുറുകിയിട്ടും അർജൻറീനയ്ക്ക് ലീഡ് തിരിച്ചുപിടിക്കാനായില്ല. പിന്നീട് പല അവസരങ്ങൾ ലഭിച്ചെങ്കിലും അർജൻറീനയ്ക്ക് മുതലാക്കാനായില്ല. അതിനിടെ, 80ാം മിനുട്ടിൽ അർജൻറീനയ്ക്ക് ലഭിച്ച ഫ്രീകിക്ക് മെസ്സി പുറത്തേക്കാണടിച്ചത്.
ലോകകപ്പിലെ പ്രായം കൂടിയ ഇതര ഗോൾ വേട്ടക്കാർ
- റോജർ മില്ല -42 വർഷം, 39 ദിവസം
- ഗണ്ണർ ഗ്രേൻ- 37 വർഷം, 236 ദിവസം
- ക്വാത്‌മോക് ബ്ലാങ്കേ- 37 വർഷം, 151 ദിവസം
- ഫെലിപ് ബാലോയ് -37 വർഷം, 120 ദിവസം
- ഒബ്ദ്യൂലിയോ വറേല- 36 വർഷം, 279 ദിവസം
- മാർട്ടിൻ പലേർമോ -36 വർഷം, 227 ദിവസം
- ജോർജസ് ബ്രേഗി -36 വർഷം, 152 ദിവസം
- ടോം ഫിന്നി -36 വർഷം, 64 ദിവസം
- മിറേസീവ് ക്ലോസ് -36 വർഷം, 29 ദിവസം
- ജോൺ ആൾഡ്രിഡ്ജ് -35 വർഷം, 279 ദിവസം
ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. സ്‌പെയിനിനെതിരായ മത്സരത്തിൽ ഹാട്രിക് ചെയ്യുമ്പോൾ താരത്തിന് 33 വർഷവും 130 ദിവസവുമായിരുന്നു പ്രായം.
Messi became Argentina's second oldest goal scorer in the World Cup