Football
FIFA Best award, Messi, Embappe, Benzema

FIFA Best award

Football

മെസ്സി, എംബാപ്പെ, ബെൻസേമ ആരാകും ബെസ്റ്റ്? ഫിഫ ഫുട്‌ബോൾ അവാർഡ് പ്രഖ്യാപനം ഇന്ന്

Web Desk
|
27 Feb 2023 4:59 AM GMT

ലോക കിരീടനേട്ടത്തിന്റെ തിളക്കത്തിൽ നിൽക്കുന്ന ലയണൽ മെസ്സിക്കാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്.

പാരീസ്: ലോക ഫുട്‌ബോളിൽ കഴിഞ്ഞ വർഷത്തെ മിന്നും താരങ്ങൾ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ദ ബെസ്റ്റ് ഫിഫ ഫുട്‌ബോൾ അവാർഡിലെ അന്തിമ ജേതാക്കളെ പാരീസിൽ ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ 1.30 മുതൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും. അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി, ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെ, കരീം ബെൻസേമ എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. ലോക കിരീടനേട്ടത്തിന്റെ തിളക്കത്തിൽ നിൽക്കുന്ന ലയണൽ മെസ്സിക്കാണ് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്.

രണ്ട് വർഷമായി പോളണ്ടിന്റെ റോബർട്ട് ലെവൻഡോസ്‌കിയായിരുന്നു മികച്ച പുരുഷ താരം. ഗോൾ കീപ്പർമാരുടെ സാധ്യതാ പട്ടികയിൽ മൊറോക്കോയുടെ യാസീൻ ബനോ, അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ്, ബെൽജിയത്തിന്റെ തിബോ കോർട്ടുവ എന്നിവരുണ്ട്.

മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോള, അർജന്റീനയുടെ ലയണൽ സ്‌കലോണി, റയൽ മാഡ്രിഡിന്റെ കാർലോ ആഞ്ചലോട്ടി എന്നിവരാണ് മികച്ച പരിശീലക സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ലോകകപ്പിലെ തകർപ്പൻ ഗോളിനുടമയായ ബ്രസീലിന്റെ റിച്ചാലിസനാണ് പുഷ്‌കാസ് അവാർഡിന് സാധ്യത കൽപിക്കപ്പെടുന്നത്.

വനിതകളിൽ ആഴ്‌സനലിന്റെയും ഇംഗ്ലണ്ടിന്റെയും മുന്നേറ്റ നിരക്കാരി ബെത്ത് മീഡ്, അമേരിക്കയുടെ അലക്‌സ് മോർഗൻ, സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും മിഡ്ഫീൽഡർ അലക്‌സിയ പുട്ടല്ലാസ് എന്നിവരാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. കായിക മാധ്യമപ്രവർത്തകർ, ദേശീയ ടീം ക്യാപ്റ്റൻമാർ, പരിശീലകർ എന്നിവർക്കൊപ്പം പൊതുജനങ്ങളും വോട്ട് ചെയ്താണ് ദ ബെസ്റ്റ് ഫുട്‌ബോൾ അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്.

Related Tags :
Similar Posts