കോപ്പയിലെ കണക്കു തീര്‍ക്കാന്‍ ബ്രസീല്‍, ജയം തുടരാന്‍ അര്‍ജന്റീന; വീണ്ടും നേർക്കുനേർ പോരാട്ടം
|കോപ്പ അമേരിക്ക ഫൈനലിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാന്‍ ബ്രസീല്‍ ഇറങ്ങുമ്പോള്‍ ലാറ്റിനമേരിക്കയിലെ ചാമ്പ്യന്മാരുടെ പെരുമ നിലനിർത്തണമെന്ന ലക്ഷ്യവുമായാണ് അർജന്റീന ബൂട്ടുകെട്ടുക.
കോപ്പ അമേരിക്ക ഫൈനലിന് ശേഷം ബ്രസീലും അർജന്റീനയും വീണ്ടും നേർക്കുനേർ. ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. നാളെ പുലർച്ചെ 12.30നാണ് മത്സരം.
കോപ്പ അമേരിക്ക ഫൈനലിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാന്‍ ബ്രസീല്‍ ഇറങ്ങുമ്പോള്‍ ലാറ്റിനമേരിക്കയിലെ ചാമ്പ്യന്മാരുടെ പെരുമ നിലനിർത്തണമെന്ന ലക്ഷ്യവുമായാണ് അർജന്റീന ബൂട്ടുകെട്ടുക. ഇതുവരെ ഏഴ് മത്സരങ്ങളും ജയിച്ച് 21 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബ്രസീല്‍. 15 പോയിന്റുള്ള അർജന്റീന രണ്ടാമതാണ്. പ്രതിസന്ധികള്‍ക്ക് നടുവിലാണ് ഇരു ടീമുകളും. ഇംഗ്ലണ്ടില്‍ കളിക്കുന്ന ഒന്‍പത് താരങ്ങളെ യാത്രാ നിയന്ത്രണം കാരണം ബ്രസീലിന് കളിപ്പിക്കാനാവില്ല.
ഇതില്‍ പ്രതിരോധത്തിലെ വിശ്വസ്തന് തിയാഗോ സില്‍വയും ഗോള്‍കീപ്പർ എഡേഴ്സണും സ്ട്രൈക്കർ റിച്ചാലിസനും ഉള്‍പ്പെടും, വിലക്ക് കാരണം മാർക്വീനോസിനും കളിക്കാനാവില്ല. വെനസ്വേലയ്ക്കെതിരെ പരിക്കേറ്റ മെസിക്ക് കളിക്കാനാകുമോ എന്ന് ഉറപ്പില്ലാത്തതാണ് അർജന്റീനയുടെ ആശങ്ക. മെസി പൂർണ ആരോഗ്യക്ഷമത വീണ്ടെടുത്താല്‍ ഒരിക്കല്‍ കൂടി മെസി-നെയ്മർ പോരാട്ടം കാണാന്‍ ആരാധകർക്കാകും. ബ്രസീലിലെ സാവോ പോളോയിലാണ് മത്സരം