മെസ്സിയുടെ തിരിച്ചുവരവ്; സ്പോൺസറെ തേടി ബാഴ്സലോണ
|മെസ്സി പി.എസ്.ജിയുമായി ഇതു വരെ കരാർ പുതുക്കിയിട്ടില്ല
മെസ്സിയെ തിരികെ എത്തിക്കണം സ്പോൺസൺമാരെ തേടി ബാഴ്സലോണ
ബാഴ്സലോണ ലയണൽ മെസ്സിയെ ക്യാമ്പ് നൗവിലേക്ക് മടക്കി കൊണ്ടു വരാൻ നിരവധി സ്പോൺസർഷിപ്പ് പങ്കാളികളെ തേടുന്നതായി റിപ്പോർട്ട്. ഫുട്ബോൾ ജേണലിസ്റ്റ് ജെറാർഡ് മൊറോനെയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെസ്സി പി.എസ്.ജിയുമായി ഇതു വരെ കരാർ പുതുക്കിയിട്ടില്ല. മെസ്സി കരാർ പുതുക്കാതെ ബാഴ്സയിലേക്ക് മടങ്ങുമെന്ന വാർത്തകൾക്കിടയിലാണ് ബാഴ്സലോണയുടെ ഇത്തരമൊരു നീക്കം. ജെറാർഡ് മൊറോനെ പറയുന്നതനുസരിച്ച്, ഫിനാൻഷ്യൽ ഫെയർ പ്ലേ നിയന്ത്രണങ്ങൾ ലംഘിക്കാതെ മെസ്സിയെ വീണ്ടും സൈൻ ചെയ്യാൻ അനുവദിക്കുന്ന പ്രധാനപ്പെട്ട സ്പോൺസർമാരുമായി ബ്ലൂഗ്രാന പ്രവർത്തിക്കും എന്നാണ്.
2021-ലായിരുന്നു താരം ബാഴ്സലോണ വിട്ട് പി.എസ്.ജിയിൽ ചേർന്നത്. 10 ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയ താരം, 672 ഗോളുകളും ക്ലബ്ബിനൊപ്പം നേടി. മെസ്സിയുടെ ബാഴ്സയിലേക്കുളള മടങ്ങി വരവിനായി ആരാധകർ കാത്തിരിക്കുന്നതിനടയിലാണ് ബാഴ്സ ബോർഡിന്റെ ഇത്തരമൊരു നീക്കം. നേരത്തെ മെസ്സി തിരിച്ചു വരുമെന്ന സൂചന ബാഴ്സലോണ പ്രസിഡന്റും, വൈസ് പ്രസിഡന്റും നൽകിയിരുന്നു. മെസ്സി തിരികേ വരുകയയാണെങ്കിൽ താനായിരുക്കും ഏറ്റവും കൂടുതൽ സന്തോഷിക്കുകയെന്ന് ബാഴ്സ കോച്ച് ഷാവിയും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Xavi: "I'd love for Leo Messi to return. It's a topic we're working on, but it doesn't just depend on me". 🔵🔴 #FCB
— Fabrizio Romano (@FabrizioRomano) March 31, 2023
"It depends on Lionel's happiness and whether he wants to return".
"It's not the right time to speak about that — but I'd be the first one to be very happy". pic.twitter.com/RVc6P0aQiS