പ്രതിവർഷം 3600 കോടി രൂപ, മെസ്സിക്കായി ചരിത്രത്തിലെ ഏറ്റവും വലിയ ഓഫറുമായി സൗദി ക്ലബ്ബ്
|മെസ്സി റൊണാൾഡോ പോരാട്ടം ഒരിക്കൽ വീണ്ടും കാണാൻ കഴിയുമോ?
ലയണൽ മെസ്സിക്ക് മോഹന വാഗ്ദാനവുമായി സൗദി അറേബ്യൻ ക്ലബ്ബ്. അൽ ഹിലാൽ എഫ്.സി യാണ് താരത്തിനു 3600 കോടി [400 മില്യൺ] രൂപയിലധികം പ്രതിവർഷം നൽകാമെന്ന കരാറുമായി ഔദ്യോഗികമായി രംഗത്തു വന്നിരിക്കുന്നത്. മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സലോണയും തയ്യാറെടുക്കുന്നതിനിടയിലാണ് സൗദി ക്ലബ്ബിൻ്റെ ഇത്തരം ഒരു നീക്കം. മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സലോണ പുതിയ സ്പോൺസർമാരെ തേടുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. ഫയർ പ്ലേ ശരിയാകാൻ വേണ്ടി കാത്തിരിക്കുന്നത് കൊണ്ടാണ് ക്ലബ്ബ് ഔദ്യാഗികമായി മെസ്സിക്കായി ബിഡ് സമർപ്പിക്കാൻ വൈകുന്നത്.
More on #Messi.
— Fabrizio Romano (@FabrizioRomano) April 5, 2023
🇪🇺 Leo wants to continue in Europe, at least until Copa América 2024.
🇸🇦 Al-Hilal proposal, more than €400m.
📱 Xavi, calling Leo while Barça wait on FFP to submit a bid.
🔴 PSG offered same salary as this year, but no green light.
🎥 https://t.co/Jy1XXfbpHn pic.twitter.com/rVx2iZlp7k
ദീർഘകാലം മെസ്സിയുടെ പ്രതിയോഗിയായിരുന്ന ക്രിസ്ത്യാനോ റൊണാൾഡോ നിലവിൽ സൗദി പ്രോ ലീഗിലാണ് കളിക്കുന്നത്. അൽ നാസർ എഫ്.സിക്കു വേണ്ടിയാണ് താരം കളിക്കുന്നത്. അൽ ഹിലാൽ എ.എഫ്.സി, മെസ്സിയെ സ്വന്തമാക്കിയാൽ ഇരു താരങ്ങളുടെ പോരാട്ടം ആരാധകർക്ക് ഒരിക്കൽ കൂടി കാണാൻ കഴിയും. അൽ നാസർ എഫ്.സി ലീഗിൽ രണ്ടാമതും അൽ ഹിലാൽ എഫ്.സി ലീഗിൽ മൂന്നാമതുമാണ്. ഇത്രയും വലിയ ഓഫർ താരത്തിനു വന്നിട്ടുണ്ടെങ്കിലും നിലവിൽ മെസ്സി യൂറോപ്പ് വിടാനുളള സാധ്യത കുറവാണ്. 2024- കോപ്പ അമേരിക്ക കഴിയുന്നത് വരെ താരം യൂറോപ്പിൽ തന്നെ തുടരാനാണ് സാധ്യത.
🇵🇹 Cristiano Ronaldo was offered $200 million to play for Al-Nassr and he took it without hesitation.
— Exclusive Messi (@ExclusiveMessi) April 4, 2023
🇦🇷 Lionel Messi was offered $400 million to play for Al-Hilal and he said NO.
Let that speak for itself 🐐🐐🐐 pic.twitter.com/irm2ey0eR0
പുതിയ ഓഫുകൾ ഓരോ ദിവസം വരുന്തോറും, ലയണൽ മെസ്സി പി.എസ്.ജിയിൽ നിന്ന് പുറത്തു പോകാൻ സാധ്യത കൂടുതലാകുന്നു. 35-കാരന്റെ കരാർ സീസൺ അവസാനത്തിൽ അവസാനിക്കും. തന്റെ കരാർ പുതുക്കാൻ മെസ്സിക്ക് ഉദ്ദേശമില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മത്സരത്തിനിടെ പി.എസ്.ജി ആരാധകർ താരതത്തെ കൂക്കി വിളിച്ചിരുന്നു.