പിറക്കുന്നത് ആൺകുഞ്ഞായിരുന്നുവെങ്കിൽ മെസി എന്ന പേരിടുമായിരുന്നു: നെയ്മർ
|അർജന്റീനയുടെ ലോകകപ്പ് വിജയത്തിന് ശേഷം മെസിയുടെ പ്രവിശ്യയിൽ കുട്ടികൾക്ക് ലയണൽ, ലിയോണല എന്നീ പേരുകൾ ഇടുന്നത് വർധിച്ചിട്ടുണ്ട്
ബ്രസീലിയ: ലോകോത്തര താരങ്ങളായ മെസിയും നെയ്മറും തമ്മിലെ സൗഹൃദം ഫുട്‌ബോൾ ലോകത്ത് അങ്ങാടിപ്പാട്ടാണ്. ഇരുവരും തമ്മിലെ സൗഹൃദത്തിന് തുടക്കമാകുന്നത് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിലായിരിക്കുമ്പോഴാണ്. ഒരുമിച്ച് പന്ത് തട്ടിയ കാലം ഏവരും കൊതിക്കുന്നൊരു കൂട്ടുകെട്ട് കൂടിയായിരുന്നു. പിന്നാലെ ഇരുവരും പിഎസ്ജിയിലും ഒരുമിച്ചു. പിഎസ്ജിയിലും ആ സൗഹൃദം തുടർന്നു. പരിക്ക് വില്ലനായപ്പോൾ നെയ്മർ പലപ്പോഴും കളത്തിന് പുറത്തായി.
ഇപ്പോൾ വീണ്ടും മെസി-നെയ്മർ കൂട്ടുകെട്ട് വാർത്തകളിൽ ഇടംനേടുകയാണ്. അത് കളിക്കളത്തിൽ അല്ലെന്ന് മാത്രം. തന്റെ ജനിക്കാനിരിക്കുന്ന കുട്ടിക്ക്( ആൺ കുഞ്ഞായിരുന്നുവെങ്കില്‍) മെസി എന്ന് പേരിടുമെന്ന് നെയ്മർ പറഞ്ഞതാണ് കായികപ്രേമികളെ അമ്പരപ്പിച്ചത്. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് നെയ്മർ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ കുട്ടി പെണ്‍കുഞ്ഞാണെന്നും മാവി എന്ന പേരാണ് ഉദ്ദേശിക്കുന്നതെന്നും നെയ്മര്‍ വെളിപ്പെടുത്തി. നെയ്മറും കാമുകി ബിയാൻകാർഡിയും കുഞ്ഞിനായി കാത്തിരിക്കുകയാണ്.
ബ്രൂണെ ഗർഭിണിയാണെന്ന വിവരം നെയ്മർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അർജന്റീനയുടെ ലോകകപ്പ് വിജയത്തിന് ശേഷം മെസ്സിയുടെ സ്വന്തം പ്രവിശ്യയില്‍ കുട്ടികള്‍ക്ക് ലയണൽ, ലിയോണല എന്നീ പേരുകള്‍ ഇടുന്നതില്‍ വര്‍ധനവ് ഉള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതേസമയം പിഎസ്ജി വിട്ട് മെസി അമേരിക്കൻ മേജർ ലീഗ് സോക്കറിൽ എത്തി. അവിടെ ആദ്യ മത്സരത്തിൽ ഇറങ്ങി ഗോളടിക്കുകയും ചെയ്തു. പകരക്കാരനായാണ് മെസി കളത്തിലിറങ്ങിയത്. നിർണായക നിമിഷത്തിൽ ഫ്രീകിക്കിലൂടെ തകർപ്പൻ ഗോൾ നേടി ടീമിന് വിജയം നേടിക്കൊടുക്കുകയും ചെയ്തു. അതേസമം നെയ്മർ പരിക്കിൽ നിന്ന് മോചിതനായി വരുന്നേയുള്ളൂ. താരം ഇപ്പോഴും പിഎസ്ജിയിലാണ്. മറ്റൊരു സൂപ്പർതാരം കിലിയൻ എംബാപ്പെയും പിഎസ്ജിയിൽ ഉണ്ട്.
• “If your baby was a boy, have you thought about what would you name him?”
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 20, 2023
Neymar: “MESSI”
📹 @CazeTVOficial
pic.twitter.com/Vs4KZUjKr1