Football
messi
Football

അർജന്റീനക്കെതിരായ മത്സരത്തിന് മുന്നോടിയായി മെസ്സി ജഴ്സിക്ക് വിലക്കേർപ്പെടുത്തി പരഗ്വായ്; കാരണമിതാണ്..

Sports Desk
|
14 Nov 2024 12:05 PM GMT

ന്യൂയോർക്ക്: അർജന്റീന-പരഗ്വായ് ലോകകപ്പ് യോഗ്യത മത്സരത്തിന് മുന്നോടിയായി വിചിത്ര തീരുമാനവുമായി പരഗ്വായ് ഫുട്ബോൾ അസോസിയേഷൻ. ഇന്ത്യൻ സമയം നാളെ പുലർച്ചെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായാണ് ലയണൽ മെസ്സിയുടെ ജഴ്സിയണിയരുതെന്ന് ഫുട്ബോൾ ​അസോസിയേഷൻ പ്രഖ്യാപിച്ചത്.

പരഗ്വായ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഫെർണാണ്ടോ വില്ലസ്ബാവോയാണ് ഇതുസംബന്ധിച്ച പ്രസ്താവനയിറക്കിയത്. പരഗ്വായ് ടീമിന് ലഭിക്കേണ്ട ഹോ ഗ്രൗണ്ട് ആനുകൂല്യം നഷ്ടമാകുമെന്ന ഭീതിയിലാണ് അസോസിയേഷന്റെ തീരുമാനം.

അർജന്റീനയുടെയോ അർജന്റീന ക്ലബുകളുടേയോ താരങ്ങളുടേതോ ജഴ്സിയണിയുന്നതും വിലക്കിയിട്ടുണ്ട്.

ഇതോടെ വിഷയത്തിൽ പ്രതികരണവുമായി അർജന്റീന പരിശീലകൻ ലയണൽ സ്കലോണി രംഗത്തെത്തി. ‘‘പരഗ്വായ് താരങ്ങൾക്കും ആരാധകർക്കുമെല്ലാം ദേശീയ ജഴ്സിയണിയണമെന്ന് തന്നെയാകും ആഗ്രഹം. പക്ഷേ മെസ്സി അതിനേക്കാൾ മുകളിലാണ്. അതുകൊണ്ട് തന്നെ അർജന്റീന ജഴ്സികൾ അവിടെയുണ്ടാകും. അതിനർത്ഥം അവർ പരഗ്വാ​യെ പിന്തുണക്കുന്നില്ല എന്നല്ല’’ -സ്കലോണി പ്രതികരിച്ചു.

എന്നാൽ സംഘർഷം ഒഴിവാക്കാനുള്ള പദ്ധതിയാണിതെന്നാണ് പരഗ്വായ് കോച്ച് ഗുസ്താവോ അൽഫാരോസിന്റെ പ്രതികരണം. വിവാദമായതോടെ ഫെർണാണ്ടോ വില്ലസ്ബാവോ തന്നെ പ്രതികരിച്ച് രംഗത്തെതി. മെസ്സിയോട് ബഹുമാനമുണ്ടെന്നും പക്ഷേ ഹോം ഗ്രൗണ്ട് ആനുകൂല്യം പൂർണമായും ലഭിക്കാനാണ് തീരുമാനമെന്നുമാണ് ​അദ്ദേഹത്തിന്റെ പ്രതികരണം.

Similar Posts