Football
മുൻ പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് ഇനി പോളണ്ടിനെ പരിശീലിപ്പിക്കും
Football

മുൻ പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് ഇനി പോളണ്ടിനെ പരിശീലിപ്പിക്കും

Web Desk
|
26 Jan 2023 8:14 AM GMT

പോളണ്ടിനെ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ വിദേശകോച്ചായിരിക്കും സാന്റോസ്

വാർസവ്: പോർച്ചുഗൽ മുൻ കോച്ച് ഫെർണാണ്ടോ സാന്റോസ് ഇനി പോളണ്ടിനെ പരിശീലിപ്പിക്കും. 68 കാരനായ സാന്റോസിനെ ലോകകപ്പിലെ തോൽവിക്ക് ശേഷം പരിശീലക സ്ഥാനത്ത് നിന്ന് പോർച്ചുഗൽ പുറത്താക്കിയിരുന്നു.

പോളണ്ടിനെ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ വിദേശകോച്ചായിരിക്കും സാന്റോസ്. ഇതിന് മുമ്പ് ലിയോ ബീൻഹാക്കർ, പൗലോ സൗസ എന്നിവരാണ് പോളണ്ട് ഫുട്‌ബോൾ ടീമിന്റെ പരിശീലക സ്ഥാനത്തിരുന്നത്.

2024 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് 2026 ലെ ലോകകപ്പ് എന്നീ ടൂർണമെന്റുകൾ ലക്ഷ്യം വെച്ചാണ് സാന്റോസിനെ പരിശീലക സ്ഥാനത്തേക്ക് എത്തിച്ചതെന്ന് പോളണ്ട് ഫുട്‌ബോൾ ഫെഡറേഷൻ വ്യക്തമാക്കി.

പരിശീലകൻ എന്ന നിലയിൽ മികച്ച നേട്ടം കൊയ്ത വ്യക്തിയാണ് സാന്റോസ് 2016 ൽ പോർച്ചുഗൽ യൂറോ ചാമ്പ്യന്മാരാകുമ്പോൾ സാന്റോസായിരുന്നു പരിശീലകൻ. 2019 ലെ നാഷൻസ് ലീഗ് കിരീടം പോർച്ചുഗൽ സ്വന്തമാക്കുമ്പോഴും സാന്റോസായിരുന്നു പരിശീലകൻ. ഖത്തർ ലോകകപ്പിൽ പോർച്ചുഗലിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പകരക്കാരനായി ബെഞ്ചിലിരുത്തിയതിന് വലിയ വിമർശനമായിരുന്നു സാന്റോസിനെതിരെ ഉയർന്നിരുന്നത്.

Similar Posts