Football
1705 കോടി; കിലിയൻ എംബാപെ, ലോകത്തെ ഏറ്റവും മൂല്യമുള്ള ഫുട്‌ബോൾ താരം
Football

1705 കോടി; കിലിയൻ എംബാപെ, ലോകത്തെ ഏറ്റവും മൂല്യമുള്ള ഫുട്‌ബോൾ താരം

Web Desk
|
7 Jun 2022 2:15 PM GMT

റയലിന്റെ വമ്പൻ ഓഫർ നിരസിച്ച എംബപ്പെ ഈ വർഷം പിഎസ്ജിയുമായി കരാർ നീട്ടിയിരുന്നു.

ലോകത്തെ ഏറ്റവും മൂല്യമുള്ള താരമായി പിഎസ്ജി താരം കിലിയൻ എംബാപ്പെ. 205.6 ദശലക്ഷം യൂറോ മൂല്യമാണ് താരത്തിനുള്ളത്. സിഐഇഎസ് എന്ന ഗവേഷക ഗ്രൂപ്പാണ് റിപ്പോർട്ട് പുറത്തുവിട്ടത്. താരങ്ങളുടെ പ്രായം, പ്രകടനം, ക്ലബ്ബിന്റെ സാമ്പത്തിക മൂല്യം എന്നിവ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയത്. റയലിന്റെ വമ്പൻ ഓഫർ നിരസിച്ച എംബപ്പെ ഈ വർഷം പിഎസ്ജിയുമായി കരാർ നീട്ടിയിരുന്നു. കഴിഞ്ഞ സീസണിൽ 28 ഗോളുകൾ നേടിയ എംബപ്പെയുടെ കരുത്തിലാണ് പിഎസ്ജി ലീഗ് വൺ കിരീടം നേടിയത്. പിഎസ്ജി ടീമംഗമായ നെയ്മറിനാണ് നിലവിലെ ട്രാൻസ്ഫർ റെക്കോർഡ്. 222 ദശലക്ഷം യൂറോ (1842 കോടി രൂപ)

എംബാപെക്ക് തൊട്ടുപിന്നിൽ റയലിന്റെ ബ്രസീൽ താരം വിനീഷ്യസ് ജൂനിയറാണ്. 185.7 യൂറോയാണ് വിനീഷ്യസിന്റെ മൂല്യം ചാംപ്യൻസ് ലീഗ് ഫൈനലിൽ വിജയ ഗോൾ നേടിയതാണ് വിനീഷ്യസിന്റെ അടുത്തിടെ നടന്ന ശ്രദ്ദേയമായ മുന്നേറ്റം. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവെ സ്ട്രൈക്കർ ഏർലിംഗ് ഹാലൻഡ് മൂന്നാം സ്ഥാനത്ത്. പെഡ്രി(115 മില്ല്യൺ യൂറോ), ജ്യൂഡ് ബില്ലിങ്ഹാം(ബോറൂസിയാ ഡോർട്ട്മുണ്ട് 114 മില്ല്യൺ യൂറോ), ഫിൽ ഫോഡൻ (സിറ്റി-105മില്ല്യൺ യൂറോ) എന്നിവരാണ് നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ. ലിസ്റ്റിലെ ആദ്യത്തെ നൂറ് പേരിൽ 41പേരും ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ താരങ്ങളാണ്.

ഒൻപതാം സ്ഥാനത്തുള്ള സിറ്റി താരം റൂബൻ ഡിയാസാണ് ഏറ്റവും മൂല്യമേറിയ പ്രതിരോധതാരം. കെവിൻ ഡിബ്രുയിനാണ് പട്ടികയിൽ പ്രായത്തിൽ മുന്നിൽ. ബാഴ്സലോണയുടെ ഗാവിയാണ് പ്രായം കുറഞ്ഞ താരം. പിഎസ്ജിയുടെ ഇറ്റാലിയൻ ഗോളി ഡോണറുമയാണ് മൂല്യമേറിയ ഗോൾകീപ്പർ.

എഎസ് ബോണ്ടി, ഐഎൻഎഫ് ക്ലൈയർഫോണ്ടൈൻ, മൊണാക്കോ തുടങ്ങിയ ക്ലബ്ബുകളുടെ യൂത്ത്‌ അക്കാദമിയിലൂടെ ചെറുപ്പത്തിലേ ശ്രദ്ധേയനായ എംബാപ്പെ മോണക്കോയുടെ റിസർവ് ടീമിൽ ഇടംനേടിയാണ് പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. 2016-17 സീസണിൽ മോണക്കോയുടെ ഒന്നാം നിര ടീമിൽ ഇടംനേടുകയും 17 വർഷത്തിനു ശേഷം ക്ലബ്ബിന് ലീഗ് 1 കിരീടം നേടുന്നതിന് പങ്കാളിത്തം വഹിച്ചു. തുടർന്നുള്ള സീസണിൽ അദ്ദേഹം വായ്‌പ അടിസ്ഥാനത്തിൽ പിഎസ്‌ജി ക്ലബ്ബിൽ എത്തി.

ഫ്രാൻസിന് വേണ്ടി അണ്ടർ 17, അണ്ടർ 19 കളിച്ചിട്ടുള്ള എംബാപ്പെ മാർച്ച് 2017 ൽ സീനിയർ ടീമിൽ അരങ്ങേറി. 2018 ലെ ലോകകപ്പിൽ പെറുവിനെതിരെ ഗോൾ നേടി, ലോകകപ്പിൽ ഫ്രാൻസിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനാണ് എംബാപ്പെ.

Similar Posts