പരിശീലകസ്ഥാനത്തു നിന്നും എവര്‍ട്ടണ്‍ റാഫ ബെനിറ്റസിനെ പുറത്താക്കി; വെയ്ൻ റൂണിക്ക് സാധ്യത
|കഴിഞ്ഞ ദിവസം 18ാം സ്ഥാനത്തുള്ള നോര്‍വിച്ച് സിറ്റി എവര്‍ട്ടണെ പരാജയപ്പെടുത്തിയിരുന്നു
എവർട്ടൺ പരിശീലകസ്ഥാനത്തു നിന്നും റാഫ ബെനിറ്റസിനെ പുറത്താക്കി. അവസാന പതിമൂന്നു പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് എവർട്ടനു വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസം 18ാം സ്ഥാനത്തുള്ള നോര്‍വിച്ച് സിറ്റി എവര്‍ട്ടണെ പരാജയപ്പെടുത്തിയിരുന്നു. തോല്‍വിയോടെ പ്രീമിയര്‍ ലീഗ് എവര്‍ട്ടണ്‍ 16ാം സ്ഥാനത്തേക്ക് വീണിരുന്നു. റാഫേൽ ബെനിറ്റസിന് പകരം ബെല്‍ജിയം പരിശീലകന്‍ റോബർട്ടോ മാർട്ടിനെസിനെയാണ് എവര്‍ട്ടണ്‍ പരിഗണിക്കുന്നത്. ഇപ്പോൾ ചാമ്പ്യൻഷിപ്പ് ക്ലബ് ഡെർബി കൗണ്ടി മാനേജറായ മുൻ എവർട്ടൺ താരം കൂടിയായ വെയ്ൻ റൂണിയേയും ക്ലബ് പരിഗണിക്കുന്നുണ്ട്.
2013-2016 കാലയളവിൽ മൂന്ന് വർഷം എവർട്ടണിൽ ചുമതലയേറ്റ മാർട്ടിനെസ്, ഒരു ഹ്രസ്വകാല ഓപ്ഷനായും ബെനിറ്റസിന്റെ ദീർഘകാല പിൻഗാമിയായും ക്ലബ്ബിലെ മുതിർന്ന വ്യക്തികൾ പരിഗണിക്കുന്നു.
2021 ജൂണിലാണ് ബെനിറ്റസ് എവർട്ടണിൽ പരിശീലകനായി ചുമതലയേറ്റത്. 12 മാസത്തെ ചുമതലയ്ക്ക് ശേഷം റയൽ മാഡ്രിഡിലേക്ക് പോയ കാർലോ ആൻസലോട്ടിക്ക് പകരക്കാരനായാണ് ബെനിറ്റസ് എവർട്ടണിലെത്തിയത്. എവര്‍ട്ടണിന്‍റെ എതിരാളികളായ ലിവർപൂളുമായുള്ള ബെനിറ്റസിന്‍റെ ബന്ധം കാരണം ചില എവർട്ടൺ അനുകൂലികൾ സ്പാനിഷ് പരിശീലകന്റെ വീടിന് പുറത്ത് ഭീഷണിപ്പെടുത്തുന്ന ബാനർ തൂക്കിയിരുന്നു.