Football
Rodrigo de Paul got the job thinking he was Rodri; Royal fans in Pongal
Football

റോഡ്രിയെന്ന് കരുതി പണി കിട്ടിയത് റോഡ്രിഗോ ഡി പോളിന്; പൊങ്കാലയിട്ട് റയൽ ആരാധകർ

Sports Desk
|
29 Oct 2024 2:04 PM GMT

അർജന്റൈൻ താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് റയൽ ആരാധകർ ബാലൺ ദോർ തീരുമാനത്തെ വിമർശിച്ച് കമന്റിട്ടത്

മാഡ്രിഡ്: ബാലൺദോർ പുരസ്‌കാരം സ്പാനിഷ് താരം റോഡ്രിക്കാണ് ലഭിച്ചതെങ്കിലും റയൽ ആരാധകരിൽ നിന്ന് വിമർശനശരങ്ങൾ ഏൽക്കേണ്ടിവന്നത് ആർജന്റൈൻ മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോളിന്. അവസാന നിമിഷം വരെ വിനീഷ്യസ് ജൂനിയറിന് സാധ്യത കൽപ്പിച്ചിരുന്നെങ്കിലും താരത്തെ പിന്നിലാക്കി റോഡ്രി വോട്ടിങിൽ ഒന്നാമതെത്തുകയായിരുന്നു. ഇതോടെയാണ് റോഡ്രിയെ വിമർശിച്ചും വിനീഷ്യസിനെ അനുകൂലിച്ചും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ റോഡ്രിയെന്ന് തെറ്റിദ്ധരിച്ച് ആക്ഷേപ കമന്റുകൾ കൂട്ടത്തോടെയെത്തിയത് ഡിപോളിന്റെ പേജിലായിരുന്നു. നിലവിൽ റോഡ്രി സോഷ്യൽമീഡിയയില്ലാത്തതും അർജന്റൈൻ താരത്തിന് വിനയായി.

View this post on Instagram

A post shared by Rodrigo De Paul (@rodridepaul)

ഡി പോളിന്റെ ഇൻസ്റ്റഗ്രാം കമന്റ് ബോക്‌സിലാണ് വിനീഷ്യസിന്റേയും റയലിന്റേയും ആരാധകരെത്തിയത്. '' നിങ്ങൾ ബാലൺഡോർ മോഷ്ടിച്ചു, വിനിയാണ് പുരസ്‌കാരത്തിന് യഥാർത്ഥ അർഹൻ'' തുടങ്ങിയ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഇതിന് മറുപടിയായി റോഡ്രിഗോ ഡി പോളിന് ബാലൺദിഓറുമായി യാതൊരു ബന്ധവുമില്ലെന്നും ആളുമാറിപോയെന്നും നിരവധി പേർ കമന്റിട്ടിട്ടുണ്ട്.

സ്‌പെയിനെ യൂറോ ചാമ്പ്യൻമാരാക്കിയതിൽ നിർണായക പങ്കുവഹിച്ച റോഡ്രി മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പ്രീമിയർലീഗ്, യുവേഫ സൂപ്പർകപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവയും നേടിയിരുന്നു. റയലിനെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലെത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ബ്രസീലിയൻ താരം വിനി റയലിനൊപ്പം ലാലീഗയും സ്പാനിഷ് സൂപ്പർകപ്പുമാണ് പോയവർഷം സ്വന്തമാക്കിയത്.

Similar Posts