സാന്റിയാഗോ ബെർണാബ്യൂവിൽ ചെൽസിയെ രണ്ടു ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ്
|മത്സരത്തിന്റെ 21-ാം മിനുറ്റിൽ കരീം ബെൻസേമയാണ് റയലിന്റെ ആദ്യ ഗോൾ നേടിയത്
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ റയൽ മാഡ്രിഡിനു വിജയം. ചെൽസിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് സ്വന്തം തട്ടകത്തിൽ തകർത്തത്. റയൽ മാഡ്രിഡിനായി കരീം ബെൻസേമ [21], മാർക്കോ അസെൻസിയോ [74] എന്നിവർ ഗോളുകൾ നേടി. മത്സരത്തിലുടനീളം ആക്രമണോത്സുകത ശൈലിയായിരുന്നു റയൽ മാഡ്രിഡ് പുറത്തെടുത്തത്.
😎 Fútbol Champagne. pic.twitter.com/1uIP2QbSWu
— Real Madrid C.F. (@realmadrid) April 12, 2023
മത്സരത്തിന്റെ 21-ാം മിനുറ്റിൽ കരീം ബെൻസേമയാണ് റയലിന്റെ ആദ്യ ഗോൾ നേടിയത്. റോഡ്രിയുടെ ഷോർട്ടിൽ നിന്ന് വന്ന റീബൗണ്ട് കൃത്യമായി വലയിലെത്തിച്ചായിരുന്നു താരം ഗോൾ നേട്ടം ആഘോഷിച്ചത്. അവസാന ഒൻപത് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരങ്ങളിലെ താരത്തിന്റെ പതിനാലാം ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്നതിനിടെ 59-ാം മിനുറ്റിൽ റോഡ്രിയെ ഫൗൾ ചെയ്തതിന് പ്രതിരോധനിരക്കാരൻ ചിൽവെല്ലിന് ചുവപ്പു കാർഡ് കണ്ടത് ചെൽസിക്ക് തിരിച്ചടിയായി. പത്തു പേരായി ചെൽസി ചുരുങ്ങിയതോടെ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്താൻ റയൽ മാഡ്രിഡിനായി. 74-ാം മിനുറ്റിൽ മാർക്കോ അസെൻസിയോ റയലിന്റെ രണ്ടാം ഗോൾ നേടിയതോടെ റയൽ മത്സരത്തിൽ ജയം ഉറപ്പിച്ചു. കഴിഞ തവണത്തെ ചാമ്പ്യൻമാർ ഇത്തവണയും കിരീടം നേടാനുളള ഉറച്ച ലക്ഷ്യത്തിൽ തന്നെയാണ്.
…and it's 14 goals in last 9 Champions League knockout games for Karim Benzema ⚪️🤯 #UCL
— Fabrizio Romano (@FabrizioRomano) April 12, 2023
It's always him. pic.twitter.com/cX0jAB1CQC
ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ എ.സി. മിലാൻ നാപ്പോളിയെ എതിരില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ചു. ഇസ്മായിൽ ബെന്നസർ മിലാനായി ഗോൾ നേടി. ഈ മത്സരത്തിലും റഫറി റെഡ് കാർഡ് പുറത്തെടുത്തിരുന്നു. നാപ്പോളിയുടെ കളിക്കാരൻ അംഗുയിസ്സയാണ് 74-ാം മിനുറ്റിൽ റെഡ് കാർഡ് കണ്ട് പുറത്തു പോയത്.