എൽ ക്ലാസികോ തുടർച്ചയായ അഞ്ചാം തവണയും റയൽ മാഡ്രിഡിനൊപ്പം
|സൗദി അറേബ്യയിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം
സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനലിൽ നടന്ന എൽ ക്ലാസികോ വിജയിച്ച് റയൽ മാഡ്രിഡ്. സൗദി അറേബ്യയിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം.
ഇത് തുടർച്ചയായ അഞ്ചാം എൽ ക്ലാസികോ ആണ് റയൽ മാഡ്രിഡ് വിജയിക്കുന്നത്. വിനീഷ്യസ് ജൂനിയർ, കരിം ബെൻസേമ, ഫെഡ്രികോ വാൽവാർഡെ എന്നിവരാണ് റയലിനായി ഗോൾ കണ്ടെത്തിയത്. ലൂക്ക് ഡി ജോങ്, അൻസു ഫാതി എന്നിവർ ബാഴ്‌സക്കായും ലക്ഷ്യം കണ്ടു. സൂപ്പര്‍താരം സാവി എത്തിയിട്ടും എൽ ക്ലാസികോയിൽ ബാഴ്സലോണക്ക് വിജയമില്ല എന്നത് ടീമിനെ അലട്ടും.
അധികസമയത്ത് ഫെഡെറിക്കോ വാല്‍വെര്‍ദെയാണ് റയലിനായി വിജയഗോള്‍ നേടിയത്. തകര്‍പ്പന്‍ പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്. കളം നിറഞ്ഞുകളിച്ചെങ്കിലും ബാഴ്‌സയ്ക്ക് വിജയം നേടാനായില്ല.
വിനിഷ്യസ് ജൂനിയറിലൂടെ ആദ്യം ഗോളടിച്ചത് റയലായിരുന്നു. 41ാം മിനുറ്റില്‍ ലുക്ക് ഡി ജോങിലൂടെ ബാഴ്സ തിരിച്ചടിച്ചു. 72ാം മിനുറ്റില്‍ ബെന്‍സീമയിലൂടെ റയല്‍ ലീഡ് ഉയര്‍ത്തി. മത്സരം റയല്‍ സ്വന്തമാക്കുമെന്ന ഘട്ടത്തില്‍ അന്‍സു ഫാത്തിയാണ് ബാഴ്‌സയുടെ രക്ഷക്കെത്തിയത് . 83-ാം മിനിറ്റില്‍ മികച്ച ഹെഡ്ഡറിലൂടെ വലകുലുക്കി ഫാത്തി ബാഴ്‌സയെ ഒപ്പമെത്തിച്ചു. സ്കോര്‍ 2-2. ഇതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമില്‍ 98-ാം മിനിറ്റില്‍ പകരക്കാരനായി വന്ന ഫെഡറിക്കോ വാല്‍വെര്‍ദെയിലൂടെ റയല്‍ വിജയഗോള്‍ നേടി ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കുകയായിരുന്നു.
നാളെ നടക്കുന്ന രണ്ടാം സെമിയിൽ അത്‌ലറ്റികോ മാഡ്രിഡും അത്‌ലറ്റികോ ബിൽബാവോയും നേർക്കുനേർ വരും. ഞായറാഴ്ച ആകും ഫൈനൽ നടക്കുക.