സന്തോഷ് ട്രോഫി കേരള ടീമായി; സഞ്ജു ക്യാപ്റ്റൻ, 15 പുതുമുഖങ്ങൾ
|ഈ മാസം 20ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ റെയിൽവേസാണ് എതിരാളികൾ
കോഴിക്കോട്: 78മത് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ സ്‌ക്വാർഡിൽ 15 പേർ പുതുമുഖങ്ങളാണ്. കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കളത്തിലറങ്ങിയ അഞ്ചുപേർ ഇത്തവണയും ടീമിലുണ്ട്. പ്രതിരോധ താരം സഞ്ജു ഗണേഷാണ് ക്യാപ്റ്റൻ. ഗോൾകീപ്പർ എസ്. ഹജ്മലാണ് വൈസ് ക്യാപ്റ്റൻ. സൂപ്പർലീഗ് കേരള കിരീടംചൂടിയ കാലിക്കറ്റ് എഫ്.സിയുടെ അസിസ്റ്റന്റ് കോച്ചായിരുന്ന ബിബി തോമസിന് കീഴിലാണ് ടീം ഇറങ്ങുന്നത്. 20ന് കോർപറേഷൻ സ്റ്റേഡിയത്തിൽ കേരളത്തിന്റെ യോഗ്യതാ മത്സരങ്ങൾ ആരംഭിക്കും. ആദ്യ മത്സരത്തിൽ കരുത്തരായ റെയിൽവെയാണ് എതിരാളികൾ.
എറണാകുളം സ്വദേശിയായ സഞ്ജു കേരള പൊലീസ് താരമാണ്. കഴിഞ്ഞദിവസം സമാപിച്ച സൂപ്പർലീഗ് കേരളയിൽ തിളങ്ങിയ പ്രധാന താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയാണ് സ്‌ക്വാർഡ് തെരഞ്ഞെടുത്തത്. 17 കാരൻ മുഹമ്മദ് റിഷാദ് ഗഫൂറാണ് കേരള ടീമിലെ പ്രായംകുറഞ്ഞ താരം.
ഗോൾ കീപ്പർമാർ: ഹജ്മൽ എസ്, മുഹമ്മദ് അഷർ കെ, മുഹമ്മദ് നിയാസ് കെ
പ്രതിരോധ താരങ്ങൾ: മുഹമ്മദ് അസ്ലം, ജോസഫ് ജസ്റ്റിൻ,ആദിൽ അമൽ,മനോജ് എം,മുഹമ്മദ് റിയാസ് പി ടി,സഞ്ജു ജി (ഇ),മുഹമ്മദ് മുഷറഫ്
മിഡ് ഫീൽഡേഴ്സ്: ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അർഷഫ്, മുഹമ്മദ് റോഷൽ പി പി, നസീബ് റഹ്‌മാൻ, സൽമാൻ കള്ളിയത്ത്, നിജോ ഗിൽബെർട്ട്, മുഹമ്മദ് റിഷാദ് ഗഫൂർ
സ്‌ട്രൈക്കർമാർ: ഷിജിൻ ടി, സജീഷ് ഇ, മുഹമ്മദ് അജ്‌സൽ, അർജുൻ വി, ഗനി നിഗം