Football
തുടക്കം ഗംഭീരം; പ്രതാപം വീണ്ടെടുക്കാൻ ജർമനി
Football

തുടക്കം ഗംഭീരം; പ്രതാപം വീണ്ടെടുക്കാൻ ജർമനി

Sports Desk
|
15 Jun 2024 4:31 AM GMT

മ്യൂണിക്​: സ്വന്തം കാണികൾക്ക്​ മുന്നിൽ നിറഞ്ഞാടി ആദ്യ മത്സരം ഗംഭീരമാക്കി ജർമനി. മത്സരത്തി​​െൻറ സകല മേഖലകളിലും സമഗ്രാധിപത്യം പുലർത്തിയാണ്​ ജർമനി സ്​കോട്ട്​ലാൻഡിനെ തകർത്തെറിഞ്ഞത്​. ഒന്നിനെതിരെ അഞ്ചുഗോളുകളുമായി നിറഞ്ഞാടിയ മത്സരത്തിൽ താരങ്ങളെല്ലാം തങ്ങളുടെ ജോലി ഉത്തരവാദിത്തത്തോടെ ചെയ്​തു.

ജർമൻ കോച്ച്​ ജൂലിയൻ നേഗൽസ്​മാൻ ആഗ്രഹിച്ച തുടക്കമാണ്​ എല്ലാ താരങ്ങളും മത്സരത്തിൽ നൽകിയത്​. ​േഫ്ലാറിയൻ വിർട്ട്​സ്​, ജമാൽ മുസിയാല, കൈ ഹാവർട്​സ്​ (പെനൽറ്റി), നികൊളാസ്​ ഫുൾക്രഗ്​, എമ്രകാൻ എന്നിവരാണ് ജർമനിക്കായി​ ഗോൾകുറിച്ചത്​. 87ാം മിനുറ്റിൽ അ​ ​േൻറാണിയോ റൂഡിഗറി​െൻറ തലയിൽതട്ടിത്തെറിച്ച പന്ത്​ സെൽഫ്​ഗോളി​െൻറ രൂപത്തിൽ സ്​കോട്ടുകൾക്ക്​ അനുഗ്രഹമായി. രണ്ടുഗോളിന്​ പിറകിൽ നിൽക്കെ റ്യാൻ പ്രി​ട്ടോറിയസ്​ 44ാം മിനുറ്റിൽ ചുവപ്പുകാർഡുമായി മടങ്ങിയത്​ സ്​കോട്ടുകൾക്ക്​ തിരിച്ചടിയായി.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോകകപ്പുകളിലും യൂറോയിലും ഒന്നുമല്ലാതെ മടങ്ങുന്ന ജർമനി ഈ യൂറോയിൽ വലിയ തിരിച്ചുവരവ്​ നടത്തുമെന്ന്​ കരുതുന്നവർ ഏറെയാണ്​. ലോകകപ്പിലെയും യൂറോകപ്പിലെയുമെല്ലാം കണക്കെടുത്താൽ ഏറ്റവും മികച്ച ട്രാക്ക് റെക്കോർഡുള്ളവരാണ് ജർമനി. ഫുട്ബോളിനെ സൗന്ദര്യത്തിനും കാൽപ്പനികതക്കുമപ്പുറത്ത് ഒരു പ്രൊഫഷണൽ സ്പോർട്ടായി കാണുന്നവർ. രാജ്യത്തെമ്പാടുമായുള്ള കുട്ടികളിൽ തന്നെ അവർ ഫുട്ബോളിെൻറ ബീജങ്ങൾ വിതറും. മികച്ചവരെ ഫുട്ബാൾ അക്കാദമികളിലൂടെയും ക്ലബുകളിലൂടെയും വളർത്തിയെടുത്തുക്കും. മികച്ചവരിൽ മികച്ചവരെ ദേശീയ ടീമിലേക്ക് എത്തിക്കും. ഇതായിരുന്നു അവരുടെ രീതി. ജർമൻ ഫുട്ബോളിെൻറ ഒരു പീക്ക് മൊമൻറായിരുന്നു 2014ൽ ബ്രസീലിയൻ മൈതാനങ്ങളിൽ കണ്ടത്. എന്നാൽ അതിനുപിന്നാലെ കൊടുമുടിയിൽ നിന്നുള്ള ജർമൻ ഫുട്ബോളിെൻറ ഇറക്കം തുടങ്ങി. എതിരാളികളെല്ലാം അത് നന്നായി ആഘോഷിച്ചു. 2018, 2022 ലോകകപ്പുകളിലും 2021 യൂറോയിലുമെല്ലാം ദുരന്തമായാണ് ജർമനി മടങ്ങിയത്. ഏഷ്യൻ രാജ്യങ്ങളായ ജപ്പാനും ദക്ഷിണകൊറിയയുമെല്ലാം യൂറോപ്പിലെ ഹെവിവെയ്റ്റുകളെ അടിച്ചിട്ട് പോയി. ജർമൻ മാധ്യമങ്ങൾ തങ്ങളുടെ ടീമിന് വലിയ അക്ഷരങ്ങളിൽ ചരമഗീതം കുറച്ചു.തന്ത്രങ്ങൾ ഫലിക്കാതെയായതോടെ ഒന്നരപതിറ്റാണ്ടോളമായി ജർമനിയുടെ ആശാനായിരുന്ന ജ്വാകിം ലോ പണിനിർത്തിപ്പോയി.

തൊട്ടുപിന്നാലെ വലിയ പ്രതീക്ഷയോടെയെത്തിയത് ഹാൻസി ഫ്ലിക്ക്. മികച്ച ട്രാക്ക് റെക്കോർഡുണ്ടായിരുന്ന അദ്ദേഹത്തിന് ജർമനിക്കൊപ്പം തൊട്ടെതല്ലാം പിഴച്ചു. 2023ൽ ജപ്പാൻ ഒന്നിനെതിരെ നാലുഗോളുകൾക്ക് ജർമനിയെ നാണംകെടുത്തിപ്പോയതോടെ ഹാൻസി ഫ്ലിക്കിെൻറ പണിതെറിച്ചു. നൂറ്റാണ്ടിലേറെ ചരിത്രമുള്ള ജർമൻ ഫുട്ബോളിൽ ഒരുകോച്ചിനെ പുറത്താക്കുന്നത് അതാദ്യമായിരുന്നു.

പകരമെത്തിയ ജൂലിയൻ നേഗൽസ്മാൻ പണിയറിയുമെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ഫ്രാൻസിനെ രണ്ടുതവണ വീഴ്ത്തിയതും നെതർലൻഡ്സിനെ പിന്നിൽ നിന്നശേഷം പൊരുതിത്തോൽപ്പിച്ചതും അത് അടിവരയിടുന്നു. ഇക്കുറി ജർമൻ താരങ്ങളിലേറെപ്പേരും ഉജ്ജ്വലമായ ക്ലബ് സീസണ് ശേഷമാണ് ജർമനിക്കായി പന്തുതട്ടാനെത്തുന്നത്.

Related Tags :
Similar Posts