Football
കളത്തിൽ സൗഹൃദത്തിന് സ്ഥാനമില്ല; മെസിക്ക് മുന്നറിയിപ്പുമായി സുവാരസ്
Football

'കളത്തിൽ സൗഹൃദത്തിന് സ്ഥാനമില്ല'; മെസിക്ക് മുന്നറിയിപ്പുമായി സുവാരസ്

abs
|
17 Jun 2021 9:27 AM GMT

ബാഴ്‌സലോണയിൽ മെസ്സിയുടെ ഇഷ്ടക്കാരനായിരുന്ന സുവാരസ് ഈയിടെയാണ് അത്‌ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയത്

കോപ്പ അമേരിക്കയിൽ അർജന്റീനയ്ക്ക് എതിരെയുള്ള മത്സരത്തിന് മുമ്പ് വാക്കുകൾ കൊണ്ട് എരിവു പകർന്ന് യുറഗ്വായ് സ്‌ട്രൈക്കർ ലൂയിസ് സുവാരസ്. ലിയോയുമായി (മെസി) ഏറെ സൗഹൃദമുണ്ടെന്നും എന്നാല്‍ കളത്തിൽ അത്തരം ബന്ധങ്ങൾക്ക് ഒരു സ്ഥാനവുമില്ലെന്നുമാണ് സുവാരസിന്റെ പ്രസ്താവന.

നേരത്തെ അർജന്റീനയ്ക്കും ബാഴ്‌സലോണയ്ക്കും എതിരെ കളിച്ചപ്പോഴും ഇങ്ങനെ തന്നെയായിരുന്നു. ഇതിൽ മാറ്റമില്ലെന്നും താരം പറയുന്നു. ബാഴ്‌സലോണയിൽ മെസ്സിയുടെ ഇഷ്ടക്കാരനായിരുന്ന സുവാരസ് ഈയിടെയാണ് അത്‌ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയത്.

ആദ്യ മത്സരത്തിൽ ചിലിക്കെതിരെ സമനില വഴങ്ങേണ്ടി വന്ന മെസ്സിയുടെ സംഘത്തിന് ജയം മാത്രമാണ് ലക്ഷ്യം. എന്നാൽ സുവാരസും കവാനിയും അടങ്ങുന്ന യുറഗ്വായിയെ കീഴ്‌പ്പെടുത്തുക എളുപ്പമല്ല. ചിലിക്കെതിരെ ലീഡ് നേടിയ ശേഷമാണ് പെനാൽറ്റി ഗോളിൽ അർജന്റീന കളി കൈവിട്ടത്.

മെസ്സിക്കൊപ്പം മുന്നേറ്റത്തിൽ ആരെയിറക്കും എന്നതാണ് കോച്ച് സ്‌കൊളാനിയെ അസ്വസ്ഥമാക്കുന്നത്. മാർട്ടിനസിന് പകരം വെറ്ററൻ സ്‌ട്രൈക്കർ സെർജിയോ അഗ്വേറോ ഇടംപിടിക്കുമെന്നാണ് സൂചന. സുവാരസിന്റെയും കവാനിയുടെയും മൂർച്ചയുടെ ആക്രമണങ്ങൾ പ്രതിരോധിക്കാൻ പ്രതിരോധത്തിൽ നാലു പേരെ നിയോഗിക്കാനും സാധ്യതയുണ്ട്. ഗ്രൂപ്പിൽ മൂന്നു പോയിന്റുമായി പരാഗ്വെയാണ് മുമ്പിൽ.

Similar Posts