Football
ഡ്യൂറന്റ് കപ്പ് ഫിക്‌സ്ചറായി; ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും ഒരേ ഗ്രൂപ്പിൽ
Football

ഡ്യൂറന്റ് കപ്പ് ഫിക്‌സ്ചറായി; ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും ഒരേ ഗ്രൂപ്പിൽ

Web Desk
|
24 Aug 2021 8:27 AM GMT

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോൾ ടൂർണമെന്റാണ് ഡ്യൂറന്റ് കപ്പ്.

കൊച്ചി: ഡ്യൂറന്റ് കപ്പിന്റെ 130-ാം എഡിഷനിൽ കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും ഒരേ ഗ്രൂപ്പിൽ. സെപ്തംബർ അഞ്ചു മുതൽ ഒക്ടോബർ മൂന്നു വരെ കൊൽക്കത്തയിലാണ് ടൂർണമെന്റ്. 16 ടീമുകളാണ് മത്സരിക്കുക. കേരള ടീമായ ഗോകുലം കേരളയാണ് നിലവിലെ ചാമ്പ്യന്മാർ.

ഗ്രൂപ്പ് ഡിയിലാണ് ഗോകുലമുള്ളത്. ഹൈദരാബാദ് എഫ്‌സി, അസം റൈഫിൾസ്, ആർമി റെഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഗ്രൂപ്പ് സിയിൽ ബ്ലാസ്റ്റേഴ്‌സിനും ബംഗളൂരുവിനും പുറമേ ഡൽഹി എഫ്‌സിയും ഇന്ത്യൻ നേവിയുമുണ്ട്. ഗ്രൂപ്പ് ബിയിൽ ആർമി ഗ്രീൻ, എഫ്‌സി ഗോവ, ജംഷഡ്പൂർ എഫ്‌സി, സുദേവ ഡല്‍ഹി എന്നിവർ. ബംഗളൂരു യുണൈറ്റഡ്, സിആർപിഎഫ്, മുഹമ്മദൻ എസ്.സി, ഇന്ത്യൻ എയർ ഫോഴ്‌സ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്.


ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോൾ ടൂർണമെന്റാണ് ഡ്യൂറന്റ് കപ്പ്. 1888 ഷിംലയിലാണ് ആദ്യത്തെ ടൂർണമെന്റ് നടന്നത്. ആർമി കപ്പ് എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീട് ടൂർണമെന്റ് ആരംഭിച്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി സർ മോർടിമർ ഡ്യൂറന്റിന്റെ പേരിൽ അറിയപ്പെടുകയായിരുന്നു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായിട്ടുള്ളത് മോഹൻ ബഗാനും ഈസ്റ്റ് ബംഗാളുമാണ്. 16 തവണ വീതം.

Similar Posts