ഞങ്ങളുടെ തലമുറയിലെ ഏറ്റവും മികച്ച ഒമ്പതാം നമ്പർ കളിക്കാരൻ : മുൻ സഹതാരം കരീം ബെൻസേമക്ക് മെസ്യൂട്ട് ഓസിലിന്റെ അഭിനന്ദനങ്ങൾ
|1963-ലെ പുസ്കാസിന്റെ ഹാട്രികിന് ശേഷം ക്യാമ്പ് നൗൽ ഹാട്രിക് നേടുന്ന ആദ്യ റയൽ മാഡ്രിഡ് താരം കൂടിയാണ് ബെൻസേമ
ഇന്നലെ ബാഴ്സലോണയെ എതിരില്ലാത്ത നാലു ഗോളിനു റയൽ മാഡ്രിഡ് തകർത്ത മത്സരത്തിലെ കരീം ബെൻസേമയുടെ ഹാട്രിക്കിന് അഭിനന്ദനവുമായി മെസ്യൂട്ട് ഓസിൽ. ഞങ്ങളുടെ തലമുറയിലെ ഏറ്റവും മികച്ച ഒമ്പതാം നമ്പർ കളിക്കാരൻ എന്നാണ് മുൻ സഹതാരത്തെ ഓസിൽ വിശേഷിപ്പിച്ചത്. റയൽ മാഡ്രിഡ് സ്ട്രൈക്കറുടെ ക്ലാസിക്കോ ഹാട്രിക് ബാഴ്സലോണയെ കോപ്പ ഡെൽ റേയിൽ നിന്ന് പുറത്താക്കി റയലിനെ ഫൈനലിൽ ഇടം നേടാൻ സഹായിച്ചിരുന്നു. 1987-ൽ ഗാരി ലിനേക്കറിന് ശേഷം എൽ ക്ലാസിക്കോയിൽ ഹാട്രിക് നേടുന്ന ആദ്യത്തെ യൂറോപ്യൻ വംശജനായ കളിക്കാരനാണ് കരിം ബെൻസേമ. 1963-ൽ ഫെറൻക് പുസ്കാസിന് ശേഷം ക്യാമ്പ് നൗൽ ഹാട്രിക് നേടുന്ന ആദ്യ റയൽ മാഡ്രിഡ് താരം കൂടിയാണ് ബെൻസേമ.
Sabía cosas. pic.twitter.com/5t1K3kmZln
— Real Madrid C.F. (@realmadrid) April 5, 2023
ആദ്യ പാദ മത്സരം ബാഴ്സലോണ 1-0ന് വിജയിച്ചിരുന്നു. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ബാഴ്സലോണ സ്വന്തം തട്ടകത്തിൽ തകരുന്ന കാഴ്ച്ചയാണ് കണ്ടത്. പരിക്കാണ് ഇന്നലത്തെ മത്സരത്തിൽ ബാഴ്സക്ക് തിരിച്ചടിയായത്. ഫ്രെങ്കി ഡി ജോങ്, പെഡ്രി, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, ഉസ്മാൻ ഡെംബെലെ എന്നിവർക്ക് ഇന്നലെ പരിക്ക് മൂലം കളിക്കാൻ കഴിഞ്ഞില്ല. ഇത് ബാഴ്സയുടെ തോൽവിയിൽ നിർണ്ണായകമായി.
പ്രീമിയർ ലീഗ്
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രെൻഡ്ഫോർഡിനെ എതിരില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ചു. മാർക്കസ് റാഷ്ഫോർഡ് 27-ാം മിനുറ്റിൽ നേടിയ ഗോളിനാണ് യുണൈറ്റഡിന്റെ വിജയം. പോയിന്റ് ടേബിളിൽ 53- പോയിന്റുമായി നാലമാതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
No player has scored more Premier League goals this year than Marcus Rashford (9) 🔥 pic.twitter.com/UBoleIUIFJ
— ESPN UK (@ESPNUK) April 5, ൨൦൨൩