Football
ശമ്പളമെല്ലാം ചാരിറ്റി പ്രവർത്തനങ്ങൾക്ക്: വീണ്ടും തിയറി ഹെൻറി
Football

ശമ്പളമെല്ലാം ചാരിറ്റി പ്രവർത്തനങ്ങൾക്ക്: വീണ്ടും തിയറി ഹെൻറി

Web Desk
|
6 July 2021 2:16 PM GMT

തന്റെ ശമ്പളം മുഴുവൻ ചാരിറ്റിപ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി മുൻ ഫ്രഞ്ച് താരവും ബെൽജിയം സഹപരിശീലകനുമായ തിയറി ഹെൻറി

തന്റെ ശമ്പളം മുഴുവൻ ചാരിറ്റിപ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി മുൻ ഫ്രഞ്ച് താരവും ബെൽജിയം സഹപരിശീലകനുമായ തിയറി ഹെൻറി. യൂറോ കപ്പിൽ ക്വാർട്ടർ ഫൈനലിൽ ഇറ്റലിയോട് തോറ്റ് ബെൽജിയം പുറത്തായിരുന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ബെൽജിയം പരിശീലകനായിരുന്ന റോബർട്ടോ മാർട്ടിനെസിന്റെ അസിസ്റ്റന്റായിരുന്നു ഹെൻറി.

യൂറോ കപ്പ് വരെയായിരുന്നു ഹെൻറിയുടെ കാലാവധി. അതേസമയം എത്രയാണ് ഹെൻറിയുടെ വാർഷിക ശമ്പളമെന്ന് വ്യക്തമല്ല. ശമ്പളം മുഴുവൻ ചാരിറ്റിക്ക് വേണ്ടി നൽകുന്നുവെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2016ലും ഹെൻറി ശമ്പളമെല്ലാം ചാരിറ്റിക്ക് വേണ്ടി നീക്കിവെച്ചിരുന്നു.

അന്ന് ഏകദേശം 88 ലക്ഷത്തിന് മേലെയായിരുന്നു ഹെൻറിയുടെ വാർഷിക ശമ്പളം. 2021ൽ വാർഷിക ശമ്പളം കൂടാനാണ് സാധ്യത. ബെൽജിയത്തിലെ ചാരിറ്റിപ്രവർത്തനങ്ങൾക്കായിരുന്നു ഹെൻറി അന്ന് തുക കൈമാറിയത്. അതേസമയം ബെൽജിയത്തിൽ ദൗത്യം കഴിഞ്ഞതിനാൽ താരത്തിന്റെ അടുത്ത നീക്കം എന്തെന്ന് വ്യക്തമല്ല.

Similar Posts