Football
ബയേണിൽ ഇനി ടുഷേൽ ടാക്റ്റിക്സ്, ചെൽസിയും, പി.എസ്.ജി യും മുമ്പ് ടുഷേലിനെ പുറത്താക്കിയിരുന്നു
Football

ബയേണിൽ ഇനി ടുഷേൽ ടാക്റ്റിക്സ്, ചെൽസിയും, പി.എസ്.ജി യും മുമ്പ് ടുഷേലിനെ പുറത്താക്കിയിരുന്നു

Web Desk
|
27 March 2023 4:14 PM GMT

തോമസ് ടുഷേൽ ഇനി ബയേൺ മ്യൂണിക്ക് പരിശീലകൻ. 2025- ജൂൺ വരെയാണ് കരാർ. ജൂലിയൻ ന​ഗെൽസ്മാന് പകരമാണ് നിയമനം. ചെൽസി, പാരീസ് സെയ്ൻ്റ് ജെർമെയ്ൻ, എന്നീ ടീമുകളുടെ കോച്ചായിരുന്ന ടുഷെൽ, ബയേൺ മ്യൂണിക്കിന്റെ ചിരവൈരികളായ ബൊറൂസിയ ഡോർട്മുണ്ടിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.

2021-ൽ ചെൽസിയെ ചാംപ്യൻസ് ലീ​ഗ് കിരീടത്തിലേക്ക് നയിച്ച ടുഷേലിനെ തൊട്ടടുത്ത വർഷം ചെൽസി ബോർഡ് പുറത്താക്കിയ തീരുമാനം അപ്രതീക്ഷമായിരുന്നു. ഏതാണ്ട് ടുഷേലിനു സമാനമാണ് ജൂലിയൻ ന​ഗെൽസ്മാന്റെ പുറത്താകലും. ചാംപ്യൻസ് ലീ​ഗ് പ്രീക്വാർട്ടർ മത്സരത്തിൽ പാരീസ് സെയ്ൻ്റ് ജെർമെയ്നെ പരാജയപ്പെടുത്തിയെങ്കിലും ബുണ്ടെസ് ലീ​ഗയിൽ അത്ര ഫോമിലല്ല ബയേൺ. ലീ​ഗിൽ ചിരവൈരികളായ ബൊറൂസിയ ഡോർട്മുണ്ടിനു താഴെ രണ്ടാമതാണ് നിലവിൽ ബയേൺ മ്യൂണിക്ക്. ലീ​ഗിൽ എല്ലായ്പ്പോഴും ആധിപത്യം പു​ലർത്താറുളള ടീം പരിശീലകനെ പെട്ടെന്ന് പുറത്താക്കിയത് ഇതിനാലായിരിക്കുമെന്നാണ് ഫുട്ബോൾ നിരീക്ഷരുടെ അഭിപ്രായം.. 2012 മുതൽ ബയേൺ മ്യൂണിക്ക് കുത്തകയാക്കി വെച്ചിരിക്കുകയാണ് ബുണ്ടെസ് ലീ​ഗ കിരീടം.

പരിശീലകനായ ആദ്യ മത്സരത്തിൽ തന്നെ തന്റെ പഴയ ടീമും ബയേൺ മ്യൂണിക്കിന്റെ ബദ്ധവൈരികളുമായ ബൊറൂസിയ ഡോർട്മുണ്ടിനെയാണ് ടുഷെലിനു നേരി​ടേണ്ടത്. അടുത്ത മാസം മാഞ്ചസ്റ്റർ സിറ്റിയുമായുളള ചാംപ്യൻസ് ലീ​ഗ് ക്വാർട്ടർ ഫൈനൽ മത്സരവും ടുഷെലിനു മുന്നിലുളള വെല്ലുവിളിയാണ്. പാരീസ് സെയ്ൻ്റ് ജെർമെയ്നും സീസണിനിടക്ക് ടുഷേലിനെ പുറത്താക്കുകയായിരുന്നു.

Similar Posts