Football
ടിക്കറ്റ് ഒരു ഷില്ലിംഗ്; ആദ്യ അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരത്തിന് ഇന്ന് 150 വർഷം
Football

ടിക്കറ്റ് ഒരു ഷില്ലിംഗ്; ആദ്യ അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരത്തിന് ഇന്ന് 150 വർഷം

Sports Desk
|
30 Nov 2022 2:11 PM GMT

നിലവിൽ ഖത്തറിൽ ഫിഫ ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കാനിരിക്കെയാണ് ഫിഫ പഴയ മത്സര ചരിത്രം പങ്കുവെച്ചത്

ആദ്യ അന്താരാഷ്ട്ര പുരുഷ ഫുട്‌ബോൾ മത്സരത്തിന് ഇന്ന് 150 വർഷം. 1872 നവംബർ 30ന് ശനിയാഴ്ച ഇംഗ്ലണ്ട് - സ്‌കോട്‌ലാൻഡ് ടീമുകൾ തമ്മിൽ നടന്ന മത്സരത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ഫിഫയാണ് ഇക്കാര്യം അറിയിച്ചത്. ഗ്ലാസ്‌ഗോവിലാണ് മത്സരം നടന്നതെന്നും ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു.

ഹാമിൽട്ടൺ ക്രസ്റ്റ് പാട്രികിലെ വെസ്റ്റ് സ്‌കോട്‌ലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടന്നതെന്നാണ് പോസ്റ്ററിൽ പറയുന്നത്. രണ്ടു മണിക്ക് നടന്ന മത്സരത്തിലേക്കുള്ള പ്രവേശനത്തിന് ഒരു ഷില്ലിംഗാണ് ഈടാക്കിയത്. ഏകദേശം 1.33 രൂപ. നിലവിൽ ഖത്തറിൽ ഫിഫ ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കാനിരിക്കെയാണ് ഫിഫ പഴയ മത്സര ചരിത്രം പങ്കുവെച്ചത്.

Today marks 150 years since the first international men's football match

Similar Posts