കോവിഡ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്– ബ്രന്റ്‌ഫോഡ് മത്സരം മാറ്റി
|നാളെ പുലർച്ചെ ഒരു മണിക്ക് നടക്കേണ്ടിയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്-ബ്രന്റ്‌ഫോഡ് മത്സരമാണ് മാറ്റിവച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളിലെ 42 കളിക്കാർക്കാണ് ഞായറാഴ്ച വരെ കോവിഡ് സ്ഥിരീകരിച്ചത്.
ടീമിലെ അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കാനിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരം മാറ്റിവച്ചു. നാളെ പുലർച്ചെ ഒരു മണിക്ക് നടക്കേണ്ടിയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്-ബ്രന്റ്‌ഫോഡ് മത്സരമാണ് മാറ്റിവച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളിലെ 42 കളിക്കാർക്കാണ് ഞായറാഴ്ച വരെ കോവിഡ് സ്ഥിരീകരിച്ചത്.
വിവിധ ക്ലബ്ബുകളിൽ നിന്നായി 3,805 കളിക്കാരെയും സ്റ്റാഫുകളെയുമാണ് ഇതുവരെ പരിശോധിച്ചത്.ശനിയാഴ്ച നോർവിച്ചിനെതിരായ 1-0 വിജയത്തിനു ശേഷം ചില യുണൈറ്റഡ് താരങ്ങളും സ്റ്റാഫും പോസിറ്റീവായിരുന്നു. തുടർന്നാണ് ബ്രെന്റ്‌ഫോർഡിൽ ചൊവ്വാഴ്ച നടക്കാനിരുന്ന മത്സരം മാറ്റിവയ്ക്കണമെന്നുള്ള യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് ബോർഡിനോട് അഭ്യർത്ഥിച്ചത്. യുണൈറ്റഡ്, ടോട്ടനം ഹോട്സ്പര്‍, ലെസ്റ്റര്‍ സിറ്റി, ബ്രൈട്ടന്‍, ആസ്റ്റന്‍ വില്ല ടീമുകളിലെ താരങ്ങള്‍ക്കും അധികൃതർക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
മല്‍സരത്തിന് മുന്നോടിയായാണ് കോവിഡ് പരിശോധന നടത്തിയത്. ഒമിക്രോൺ പശ്ചാത്തലത്തിൽ കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ക്ലബ്ബുകൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കണമെന്നും പ്രീമിയർ ലീഗ് ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. ലോകത്ത് കൊറോണ വൈറസിൻറെ ഒമിക്രോൺ വകഭേദം ബാധിച്ചുള്ള ആദ്യ മരണം ബ്രിട്ടനിൽ കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഇക്കാര്യം അറിയിച്ചിരുന്നത്.