Football
ചാമ്പ്യൻസ്‍ ലീഗിൽ വമ്പൻ ക്ലബുകൾക്ക് ജയം
Football

ചാമ്പ്യൻസ്‍ ലീഗിൽ വമ്പൻ ക്ലബുകൾക്ക് ജയം

Web Desk
|
20 Oct 2021 1:56 AM GMT

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നും പ്രമുഖ ക്ലബുകൾക്ക് മത്സരം

ചാമ്പ്യൻസ്‍ ലീഗിൽ വമ്പൻ ക്ലബുകൾക്ക് ജയം.ലിവർപൂൾ അത്‍ലറ്റിക്കോ മാഡ്രിഡിനെ മറികടന്നപ്പോൾ റയൽ മാഡ്രിയും മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും ജയിച്ചു. ഗ്ലാമർ പോരാട്ടത്തിൽ അത്‍ലറ്റികോ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ തോൽപ്പിച്ചത്. ഇരട്ടഗോൾ നേടിയ ഗ്രീസ്മാന് ചുവപ്പ് കാർഡ് കണ്ടതാണ് അത്‍ലറ്റികോയ്ക്ക് തിരിച്ചടിയായത്. ലിവർപൂളിനായി മൊഹമ്മദ് സലായും രണ്ട് തവണ വലകുലുക്കി.

67 -ാം മിനിറ്റ് വരെ പിന്നിൽ നിന്ന പിഎസ്ജിക്ക് ലയണൽ മെസി രക്ഷകനായി. മെസിയുടെ ഡബിളിൽ പൊരുതിക്കളിച്ച ലേപ്സിഷിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പിഎസ്ജി വീഴ്ത്തി.

ഗോൾ മഴ പെയ്യിച്ചായിരുന്നു മാൻചസ്റ്റർ സിറ്റിയുടെയും റയൽ മാഡ്രിഡിന്റെയും ജയം. രണ്ട് ടീമുകളും 5 ഗോൾ വീതം നേടി. അയാക്സ് ബൊറൂസിയ ഡോർട്മുണ്ടിനെ എതിരില്ലാത്ത നാല് ഗോളിന് തോൽപ്പിച്ചപ്പോൾ ഷേറിഫിനെ ഇന്റർ മിലാൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മറികടന്നു.

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നും പ്രമുഖ ക്ലബുകൾക്ക് മത്സരം. രാത്രി പത്തേകാലിന് നടക്കുന്ന മത്സരത്തിൽ ബാഴ്സലോണ യുക്രയിൻ ക്ലബായ ഡൈനാമോ കീയിവിനെ നേരിടും . കഴിഞ്ഞ രണ്ട് മത്സരവും തോറ്റ ബാഴ്സക്ക് മത്സരം നിർണായകമാണ്. രാത്രി പന്ത്രണ്ടരയ്ക്ക് നടക്കുന്ന മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റലാൻറ്റയേയും, യുവൻറ്റസ് സെനിറ്റിനെയും ബയേൺ മ്യൂണിക്ക് ബെൻഫിക്കയേയും നേരിടും. ചെൽസിക്കും നാളെ മത്സരമുണ്ട്.

Similar Posts