Football
നന്ദി വിൻസൻറ് അബൂബക്കർ; വിട പറയൽ സ്ഥിരീകരിച്ച് അൽനസ്ർ; താരം വീണ്ടും പഴയ തട്ടകത്തിൽ
Football

'നന്ദി വിൻസൻറ് അബൂബക്കർ'; വിട പറയൽ സ്ഥിരീകരിച്ച് അൽനസ്ർ; താരം വീണ്ടും പഴയ തട്ടകത്തിൽ

Web Desk
|
21 Jan 2023 11:04 AM GMT

റൊണാൾഡോക്കായി താരവുമായുള്ള കരാർ അൽനസ്ർ റദ്ദാക്കുകയായിരുന്നു

റിയാദ്: പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോ എത്തിയതോടെ അൽനസ്ർ ടീമിൽ ഇടം നഷ്ടപ്പെട്ട വിൻസെന്റ് അബൂബക്കർ പഴയ തട്ടകമായ ബെസിക്റ്റാസിൽ. അൽനസ്‌റുമായുള്ള കരാർ അവസാനിപ്പിച്ചതിനെ തുടർന്നാണ് താരം ഇസ്താംബൂളിലേക്ക് വിമാനം കയറിയത്. 1903 മുതൽ പ്രവർത്തിക്കുന്ന തുർക്കിഷ് ക്ലബാണ് കാമറൂൺ നായകനെത്തുന്ന ബെസിക്റ്റാസ്. 2016-17 കാലയളവിൽ ലോൺ അടിസ്ഥാനത്തിലും 2020-21 കാലയളവിൽ അല്ലാതെയും താരം ക്ലബിൽ കളിച്ചിരുന്നു. തുടർന്ന് 2021-23 വരെ അൽനസ്‌റിനായി കളിച്ച താരം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

2022-23 കാലത്ത് ബെസിക്റ്റാസിനായി കളിച്ച വൗട്ട് വെഗ്‌ഹോസ്റ്റ് ലോണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിൻസെൻറിനെ തിരിച്ചെത്തിച്ചത്. അദ്ദേഹത്തിന് അൽനസ്‌റിൽ കനത്ത വേതനവും ഫീസുമുള്ളതിനാൽ ലോണിൽ എത്തിക്കാൻ ക്ലബിന് കഴിയുമായിരുന്നില്ല. എന്നാൽ റൊണാൾഡോക്കായി താരവുമായുള്ള കരാർ അൽനസ്ർ റദ്ദാക്കുകയായിരുന്നു. സൗദി ഫുട്‌ബോൾ ലീഗിൽ ഒരു ടീമിന് എട്ട് വിദേശ താരങ്ങളെ കളിപ്പിക്കാനാണ് അനുമതിയുള്ളത്. അബൂബക്കറുമായുള്ള കരാർ പരസ്പര ധാരണയോടെ ഒഴിവാക്കിയെന്നാണ് ക്ലബ് അറിയിച്ചിരുന്നത്.

ലോകകപ്പിൽ ബ്രസീലിനെതിരെ കാമറൂണിന്റെ വിജയഗോൾ നേടിയതോടെയാണ് വിൻസന്റ് അബൂബക്കർ അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്. 1998ന് ശേഷം ഒരൊറ്റ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പോലും തോറ്റിട്ടില്ലെന്ന ബ്രസീലിന്റെ റെക്കോർഡാണ് വിൻസന്റിന്റെ ഗോളിൽ കാമറൂൺ തിരുത്തിക്കുറിച്ചത്. ഗോൾ നേട്ടത്തിന് പിന്നാലെ ജഴ്സി ഊരി വീശിയതിന് രണ്ടാം മഞ്ഞക്കാർഡ് കണ്ട് താരം പുറത്തായിരുന്നു.

വിൻസന്റ് അബൂബക്കർ കഴിഞ്ഞ 18 മാസമായി അൽ നസ്ർ ക്ലബ്ബിന്റെ താരമായിരുന്നു. ക്ലബ്ബിനായി ഇതുവരെ 39 മത്സരങ്ങളിൽനിന്ന് 13 ഗോളുകൾ നേടിയിട്ടുണ്ട്.

With the arrival of Portuguese superstar Cristiano Ronaldo, Vincent Aboubakar, who lost his place in the Al-Nasr team, returned to his old home base, Besiktas.

Similar Posts