"ഫുട്ബോളിനെതിരെയുളള യുദ്ധം" സൂപ്പർ ലീഗിനെതിരെ യൂറോപ്യന്‍ പത്രങ്ങള്‍
|യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ ചേര്‍ന്ന് തുടങ്ങാന്‍ പോവുന്ന യൂറോപ്യന്‍ സൂപ്പര്‍ ലീഗ്, ഫുട്ബോളിനെതിരെയുളള യുദ്ധമാണെന്ന് ഇംഗ്ലീഷ് പത്രങ്ങള്‍. സൂപ്പര്‍ ലീഗിന്റെ വാര്‍ത്ത വലിയ പൊട്ടിത്തെറിയാണ് ഫുട്ബോള്‍ ലോകത്ത് സൃഷ്ടിച്ചിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ നിയമങ്ങള്‍ക്ക് എതിരാണെന്നും സൂപ്പര്‍ ലീഗില്‍ നിന്ന് മാറിനില്‍ക്കണമെന്നും പ്രീമിയര്‍ ലീഗ് ക്ലബ്ബുകളോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ആവശ്യപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും രംഗത്തെത്തി.
Plans for a European Super League would be very damaging for football and we support football authorities in taking action.
— Boris Johnson (@BorisJohnson) April 18, 2021
They would strike at the heart of the domestic game, and will concern fans across the country. (1/2)
സൂപ്പർ ലീഗിൽ കളിക്കുന്ന താരങ്ങളെ വിലക്കുമെന്ന് യുവേഫയും ഫിഫയും വ്യക്തമാക്കിയിട്ടുണ്ട്. ലീഗിന്‍റെ പേരില്‍ ക്ലബുകള്‍ക്കെതിരെ അസോസിയേഷനുകളും രംഗത്തെത്തി. വിമർശനവുമായി പ്രമുഖ താരങ്ങളും രംഗത്തെത്തി. പി.എസ്.ജി താരം അൻഡർ ഹെരേര, മുൻ ആഴ്‌സണൽ താങ്ങളായ മെസ്യൂട് ഓസിൽ, ലൂക്കാസ് പൊഡോൾസ്കി തുടങ്ങിയവരാണ് യൂറോപ്യൻ സൂപ്പർ ലീഗിനെ എതിർത്ത് രംഗത്തെത്തിയത്.
EXPRESS SPORT: It's War #TomorrowsPapersToday pic.twitter.com/uNLsJ4FSEt
— Neil Henderson (@hendopolis) April 18, 2021
സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പങ്കെടുക്കുന്ന പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ പോയിന്റുകള്‍ വെട്ടികുറക്കണം എന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം ഗാരി നെവില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ടീമുകള്‍ സൂപ്പര്‍ ലീഗില്‍ ചേര്‍ന്നതില്‍ ലജ്ജിക്കണമെന്നും നെവില്‍ പറഞ്ഞു പറഞ്ഞു. ക്ലബുകള്‍ അത്യാഗ്രഹത്തിന്റെ പേരിലാണ് സൂപ്പര്‍ ലീഗിന് സമ്മതം മൂളിയതെന്നും ഇവര്‍ ഫുട്‌ബോളിന്റെ വഞ്ചകര്‍ ആണെന്നും നെവില്‍ പറഞ്ഞു. അവര്‍ക്ക് രാജ്യത്തെ ഫുട്‌ബോളുമായി ഒരു ബന്ധം ഇല്ലെന്നും ഈ ക്ലബുകളില്‍ ജീവിക്കുകയും സ്‌നേഹിക്കുകയും ചെയുന്ന ആരാധകര്‍ക്ക് 100 വര്‍ഷത്തെ ചരിത്രം ഉണ്ടെന്നും നെവില്‍ പറഞ്ഞു.
GUARDIAN SPORT: Football in turmoil #TomorrowsPapersToday pic.twitter.com/ksZlrAEKgv
— Neil Henderson (@hendopolis) April 18, 2021
ബാഴ്സലോണയും റയല്‍ മാഡ്രിഡും ഉള്‍പ്പടെ യൂറോപ്പിലെ പ്രമുഖരായ 15 ക്ലബ്ബുകളാണ് യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്നത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ആർസനൽ, ടോട്ടനം ഹോട്‌സ്പർ, സ്പാനിഷ് ലീഗിലെ നിന്ന് റയൽ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ്, ഇറ്റലിയിലെ നിന്ന് യുവന്റസ്, ഇന്റർ മിലാൻ, എ.സി മിലാൻ എന്നീ ക്ലബ്ബുകളാണ് ലീഗിന്റെ സ്ഥാപക അംഗങ്ങൾ. 15 പ്രമുഖ ക്ലബ്ബുകള്‍ സ്ഥിരമായി തുടരും. ബാക്കിയുള്ള അഞ്ച് ടീമുകള്‍ വര്‍ഷാവര്‍ഷം മാറും. പത്ത് ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പായിട്ടാണ് ടൂര്‍ണമെന്റ് നടക്കുക. ആദ്യ നാലില്‍ എത്തുന്ന ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കും. ഒരു ടീമിന് കുറഞ്ഞത് പത്ത് മത്സരങ്ങള്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫൈനലൊഴികെയുള്ള മത്സരക്രമങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് നടക്കുന്ന മാതൃകയില്‍ തന്നെയാണ്.
MAIL SPORT: Football At War #TomorrowsPapersToday pic.twitter.com/3dN9OUQ81m
— Neil Henderson (@hendopolis) April 18, 2021
METRO SPORT: Civil War #TomorrowsPapersToday pic.twitter.com/QNNn1hKqzC
— Neil Henderson (@hendopolis) April 18, 2021
MIRROR SPORT: Criminal Act Against Fans #TomorrowsPapersToday pic.twitter.com/7KlY2tHuMi
— Neil Henderson (@hendopolis) April 18, 2021