ഏർലിംഗ് ഹാലൻഡിനെ ആർക്കാണ് വേണ്ടത്?
|ഇന്ന് സിറ്റി നാല് ഗോളുകൾ നേടിയപ്പോൾ നാലു ഗോളുകളും വ്യത്യസ്ഥ കളിക്കാരാണ് അടിച്ചത്
ജൂലിയൻ അൽവാരസും ജാക്ക് ഗ്രീലിഷും മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട നേട്ടം നിലനിർത്താൻ ലിവർപൂളിന്റെ പ്രതിരോധ കോട്ട പിളർത്തിയപ്പോൾ ആരും എർലിംഗ് ഹാലാൻഡിനെ ഓർത്തതേയില്ല. മത്സരത്തിന്റെ കിക്ക് ഓഫിന് മുമ്പ് ടീമുകൾ ഇറങ്ങിയപ്പോൾ പ്രീമിയർ ലീഗിലെ ടോപ് സ്‌കോററുടെ അഭാവം പ്രധാന വാർത്തയായിരുന്നു. ഹാലൻഡിന്റെ കുറവ് ഇന്നൊരു അർജന്റീനക്കാരൻ തീർത്തു. അൽവാരസിൽ, പെപ് ഗാർഡിയോളയ്ക്കുളള വിശ്വാസം അയാളെ ആദ്യ ഇലവനിൽ ഇറക്കി. ഇന്ന് ഗോൾ അടിച്ചും ഗോളിനായി വഴിയൊരുക്കിയും അയാൾ ആ വിശ്വാസം കാത്തു.
Julián Álvarez brings that World Cup class to the Etihad 🇦🇷 pic.twitter.com/b3t1WNCdx7
— B/R Football (@brfootball) April 1, 2023
ആദ്യ ഗോൾ നേടിയതും ഗുണ്ടകന്റെ ഗോളിനായി വഴിയൊരുക്കിയതും അൽവാരസായിരുന്നു. ടീമിലെ മറ്റു താരങ്ങളായ റിയാദ് മഹ്റസ്, കെവിൻ ഡി ബ്രൂയിൻ, ജാക്ക് ഗ്രീലിഷ് എന്നിവരുമായി മികച്ച കോമ്പിനേഷനിലാണ് താരം കളിച്ചത്. ഏർലിംഗ് ഹാലൻഡ് കളിക്കാനിറങ്ങിയാൽ ഹാലൻഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു സിറ്റി പലപ്പോഴും മുന്നേറ്റ നീക്കങ്ങൾ നടത്താറുളളത്. എന്നാൽ ഇന്ന് എല്ലാവരിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് സിറ്റി ഗോൾ മുന്നേറ്റങ്ങൾ നടത്തിയിരുന്നത്. ഇന്ന് സിറ്റി നാല് ഗോളുകൾ നേടിയപ്പോൾ നാലു ഗോളുകളും വ്യത്യസ്ഥ കളിക്കാരാണ് അടിച്ചത്.
പരിക്ക് മാറി ഏർലിംഗ് ഹാലൻഡ് തിരിച്ചെത്തുമ്പോൾ പ്ലേയിംഗ് ഇലവനിൽ ആരെ മാറ്റുമെന്ന ആശയ കുഴപ്പം പരിശീലകൻ പെപ്പ് ഗാർഡിയോള നേരിട്ടേക്കാെം. ഫോമിലുളള അർജന്റീന താരത്തിനും പ്ലേയിംഗ് സമയം ഉറപ്പാക്കേണ്ടതുണ്ട്. മുമ്പ് ലോകകപ്പിൽ ഫോമിലില്ലാത്ത ലൗട്ടാരോ മാർട്ടിനെസിനു പകരം കളിക്കാൻ അവസരം കിട്ടിയ താരം അർജന്റീനിയൻ ടീമിൽ സ്ഥിരമാകുകയും ലോകകപ്പ് വിജയിക്കാൻ അർജന്റീനക്കായി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.
Just another day to appreciate Julian Alvarez for stepping up or else it would be like another Huguain performances in the world cup. pic.twitter.com/9T1RYMPN12
— 🆎 (@abdullahAB17_) March 28, 2023
നിറം മങ്ങി സലാഹ്
ഇന്ന് ലിവർപൂൾ നിറം മങ്ങിയപ്പോൾ കൂടെ അവരുടെ സൂപ്പർ താരം മുഹമ്മദ് സലാഹും നിറം മങ്ങി. ആദ്യ ഗോൾ നേടി ടീമിനെ മുന്നിലെത്തിക്കാൻ സലക്കു കഴിഞ്ഞെങ്കിലും പിന്നീട് കാര്യമായി ഒന്നും ചെയ്യാണ താരത്തിനു കഴിഞ്ഞില്ല. 70-ാം മിനുറ്റിൽ താരത്തെ കോച്ച് പിൻവലിക്കുകയും ചെയ്തു.
🇪🇬🎯 Mohamed Salah has 64 G+A against the Premier League 'top 6' teams over his whole career. Big game player. pic.twitter.com/iUm5a88HgZ
— EuroFoot (@eurofootcom) April 1, 2023