ഓസീസ് വീരഗാഥ... ഡെന്മാർക്കിനെ തകർത്ത് പ്രീക്വാർട്ടറിൽ
|നിലവിൽ ഫ്രാൻസാണ് ഗ്രൂപ്പ് ഡിയിൽ ഒന്നാമത്
ദോഹ: ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ഡെന്മാർക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ആസ്‌ട്രേലിയ. ജയത്തോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ആസ്‌ട്രേലിയ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി. 60ാം മിനുറ്റിൽ മാത്യു ലെക്കിയാണ് ആസ്‌ട്രേലിയക്കായി ഗോൾ നേടിയത്. മെക്ക്ഗ്രീ നൽകിയ പന്ത് ഡെന്മാർക്ക് പ്രതിരോധനിരക്കാരെയും ഗോൾകീപ്പറെയും മറികടന്ന് ലെക്കി വലയിലാക്കുകയായിരുന്നു.
അതേസമയം, മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിലായിരുന്നു. മത്സരത്തിൽ ഒന്നാം മിനുറ്റ് മുതൽ ആസ്‌ട്രേലിയൻ പോസ്റ്റിലേക്ക് ഡെന്മാർക്കിന്റെ ആക്രമണമായിരുന്നു. 19ാം മിനുറ്റിൽ ഡെന്മാർക്കിന്റെ ജോക്കിം മെഹ്ലയുടെ ക്രോസ് ആസ്‌ട്രേലിയൻ താരം സൗത്തറിന്റെ ശരീരത്തിൽ തട്ടി സെൽഫ് ഗോളാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിർണായക സേവ് നടത്തി ഗോൾകീപ്പർ റയാൻ ആസ്‌ട്രേലിയയെ രക്ഷിച്ചു. തുടർച്ചയായി പിന്നീട് ഡെന്മാർക്ക് ആക്രമണം നടത്തിയെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല.
തിരിച്ച് ആക്രമിക്കാൻ ചില സുവർണാവസരങ്ങൾ കിട്ടിയെങ്കിലും ഡെന്മാർക്ക് ഗോൾകീപ്പർ ഷെൻമെക്കിളിനെ പരീക്ഷിക്കാതെ അതെല്ലാം അവസാനിക്കുകയായിരുന്നു. ബോൾ കൈവശം വെക്കുന്നതിലും ഡെന്മാർക്കിന്റെ ആധിപത്യമായിരുന്നു.
മുന്നേറാന്‍ സമനില മതിയായിരുന്ന ഓസ്‌ട്രേലിയ ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്തിയില്ല. എന്നാല്‍ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ടുണീഷ്യ, ഫ്രാന്‍സിനെതിരേ ലീഡെടുത്തതോടെ ഓസ്‌ട്രേലിയയും ആക്രമണങ്ങള്‍ ശക്തിപ്പെടുത്തുകയായിരുന്നു.
ടീം ലൈനപ്പ്:
ആസ്‌ട്രേലിയ: മാത്യു റയാൻ, ഡഗനക്ക്, സൗത്തർ, റൗലസ്, ബെഹിച്ച്, ലെക്കി, ഇർവിൻ, മൂയ്, ഗുഡ്വിൻ, ഡൂക്ക്, മെക്ക്ഗ്രീ കോച്ച്: ഗ്രഹാം അർണോൾഡ്.
ഡെന്മാർക്ക്: ഷെൻമെക്കിൽ, നിസ്സൻ,ആൻഡേഴ്‌സൺ, ജോക്കിം മെഹ്ലെ ക്രിസ്റ്റ്യൻസെൻ, ഹോജ്‌ബെർഗ്, ജെൻസൻ, ഒൽസെൻ, എറിക്‌സൺ, ലിങ്‌സ്റ്റം, ബ്രാത്ത്‌വൈറ്റ് കോച്ച്: കാസ്പർ ഹൊജ്മാന്റ്