Sports
വംശീയവാദി, ഇസ്‍ലാമോഫോബിക്; റിക്കറ്റ്സ് കുടുംബം ചെൽസി ഏറ്റെടുക്കുന്നതിനെ എതിർത്ത് മുൻ താരം
Sports

വംശീയവാദി, ഇസ്‍ലാമോഫോബിക്; റിക്കറ്റ്സ് കുടുംബം ചെൽസി ഏറ്റെടുക്കുന്നതിനെ എതിർത്ത് മുൻ താരം

Web Desk
|
23 March 2022 7:39 AM GMT

പിതാവ് ജോ റിക്കറ്റ്സ് മെയില്‍ അയച്ച കാര്യത്തില്‍ അപ്പോൾ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും ചിക്കാ​ഗോയിലെ മുസ്‍ലിം സമൂഹത്തോട് മാപ്പുപറയുകയും ചെയ്തിരുന്നുവെന്ന് മകൻ ടോം റിക്കറ്റ്സ് അഭിപ്രായപ്പെട്ടു

റിക്കറ്റ്സ് കുടുംബം ചെൽസി ഫുട്ബോൾ ക്ലബ് ഏറ്റെടുക്കുന്നതിനെതിരെ മുൻ താരം പോൾ കൊണോവില്ലേ. "ഞാൻ വേണ്ടത്ര കാണുകയും കേൾക്കുകയും ചെയ്തു. ഞാൻ @ChelseaSTrust-നെ പിന്തുണയ്‌ക്കുകയും അതേസമയം വംശീയനിലപാടുകൾ കാരണം റിക്കറ്റ്‌സ് ചെൽസി ഏറ്റെടുക്കുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു !!" വംശീയ വിരുദ്ധ ചെൽസിയുടെ ആദ്യ കറുത്ത വംശജനായ താരവുമായ പോൾ കൊണാവില്ല ട്വിറ്ററിൽ കുറിച്ചു.

"അമുസ്‌ലിംകളോടുള്ള കടുത്ത വിരോധവും പക്ഷപാതവും കാരണം മുസ്‌ലിംകൾ സ്വാഭാവികമായും എന്റെ (നമ്മുടെ) ശത്രുവാണ് " എന്ന് 2019 ൽ ജോ റിക്കറ്റ്സ് അയച്ച ഇ-മെയിൽ പുറത്തുവന്നിരുന്നു. ടൂഷലിന്റെ ചെൽസി ടീമിൽ നിരവധി മുസ്‍ലിം താരങ്ങളുണ്ടെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പിതാവ് ജോ റിക്കറ്റ്സ് മെയില്‍ അയച്ച കാര്യത്തില്‍ അപ്പോൾ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും ചിക്കാ​ഗോയിലെ മുസ്‍ലിം സമൂഹത്തോട് മാപ്പുപറയുകയും ചെയ്തിരുന്നുവെന്ന് മകൻ ടോം റിക്കറ്റ്സ് അഭിപ്രായപ്പെട്ടു. ചെൽസിയുമായി ബന്ധപ്പെട്ട ഒരു ഇടപാടിലും പിതാവിന് പങ്കില്ലെന്നും ടോം കൂട്ടിച്ചേർത്തു.

പോൾ കൊണാവില്ല

ഷിക്കാഗോ ക്ലബിന്റെ ഉടമകൾ ലണ്ടനിൽ ചെൽസി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ നടത്തിയുന്നു. ലേല പ്രക്രിയയുടെ അടുത്ത ഘട്ടത്തിലേക്ക് തങ്ങൾ എത്തുമെന്ന ആത്മവിശ്വാസം റിക്കറ്റ്സ് കുടുംബത്തിന്റെ പ്രതിനിധികൾ പ്രകടിപ്പിച്ചിരുന്നു. ഹെഡ്ജ് ഫണ്ട് വ്യവസായിയും ശതകോടീശ്വരനുമായ കെൻ ഗ്രിഫിനുമായി കൈകോർത്തതിന് ശേഷം റിക്കറ്റ് കുടുംബത്തിന്റെ സാമ്പത്തിക സ്വാധീനം വർദ്ധിച്ചിട്ടുണ്ട്. കൂടാതെ ചിക്കാഗോയിലെ ഐതിഹാസികമായ റിഗ്ലി ഫീൽഡ് സ്റ്റേഡിയം നവീകരിച്ചതും റോമൻ അബ്രമോവിച്ചിൽ നിന്ന് ചെൽസിയെ വാങ്ങാൻ റിക്കറ്റ്സ് ഉടമകൾ ശക്തരാണെന്ന് തെളിയിക്കുന്നതാണ്.


റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റോമന്‍ അബ്രമോവിച്ചിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഇദ്ദേഹത്തിന് ഉപരോധമേര്‍പ്പെടുത്താനും യുകെ സര്‍ക്കാര്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് ചെല്‍സി വില്‍ക്കാന്‍ തീരുമാനിച്ചത്. ബ്രിട്ടീഷ് ഗവണ്മെന്റ് തനിക്കെതിരെ നടപടി എടുക്കാനുള്ള സാധ്യത മനസിലാക്കിയ അബ്രമോവിച്ച് ആദ്യം ക്ലബ്ബിനെ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലേക്ക് മാറ്റി. ആ നീക്കം വിജയിക്കില്ലെന്നു വ്യക്തമായതോടെയാണ് വിൽപ്പനക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. ക്ലബ്ബ് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക യുക്രൈനിലെ യുദ്ധത്തിന്റെ ഇരകള്‍ക്കായി നീക്കിവെക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെൽസിയെ വാങ്ങാൻ സ്വിസ് കോടീശ്വരനായ ഹാന്‍സ്ജോര്‍ഗ് വൈസും അമേരിക്കന്‍ നിക്ഷേപകനായ ടോഡ് ബോഹ്ലിയുമുള്‍പ്പെടെ ഏതാണ്ട് ഇരുപതോളം ഓഫറുകള്‍ വന്നിരുന്നു.

റോമന്‍ അബ്രമോവിച്ച്

2003-ലാണ് അബ്രോമോവിച്ച് ചെല്‍സിയെ സ്വന്തമാക്കിയത്. ഇക്കാലയളവില്‍ രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഉള്‍പ്പെടെ 19 പ്രധാന കിരീടങ്ങള്‍ ചെല്‍സി നേടിയിട്ടുണ്ട്.

Content Highlights : Paul Canoville speaks out against Ricketts family bid for chelsea

Similar Posts