അർജന്റീനിയൻ താരത്തിന്റെ കരാർ പുതുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
|2020-ലാണ് താരം അത്റ്റലിക്കോ മാഡ്രിഡിന്റെ യൂത്ത് ടീം വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പം ചേർന്നത്
അർജന്റീനിയൻ താരത്തിന്റെ കരാർ പുതുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. കൗമാര താരം ഗർനാച്ചോയുടെ കരാറാണ് യുണൈറ്റഡ് പുതുക്കിയിരിക്കുന്നത്. 2028- ജൂൺ വരെ നിലനിൽക്കുന്ന കരാറാണ് താരം യുണൈറ്റഡുമായി ഒപ്പുവെച്ചിരിക്കുന്നത്.
Official, confirmed. Alejandro Garnacho has now signed new long term deal at Manchester United. 🚨🔴🇦🇷 #MUFC
— Fabrizio Romano (@FabrizioRomano) April 28, 2023
New contract valid until June 2028.
"This is an incredible club! I dreamt of playing at Old Trafford. I feel very proud and emotional", Garnacho says. pic.twitter.com/bbvIQBTjH9
"ഇതൊരു അവിശ്വസനീയമായ ക്ലബ്ബാണ്! ഓൾഡ് ട്രാഫോർഡിൽ കളിക്കുന്നത് ഞാൻ സ്വപ്നം കണ്ടു. എനിക്ക് വളരെ അഭിമാനവും വികാരവും തോന്നുന്നു," ഗർനാച്ചോ കരാർ ഒപ്പുവെച്ചുക്കൊണ്ട് പറഞ്ഞു.
കഴിഞ വർഷമാണ് ഗർനോചോയെ യുണൈറ്റഡ് സീനിയർ ടീമിൽ ഉൾപ്പെടുത്തുന്നത്. 2020-ലാണ് താരം അത്റ്റലിക്കോ മാഡ്രിഡിന്റെ യൂത്ത് ടീം വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പം ചേർന്നത്. യുണൈറ്റഡ് ഭാവിയിലെ വലിയ പ്രതീക്ഷയായാണ് താരത്തെ കാണുന്നത്. 2021-ൽ മാതാവിന്റെ രാജ്യമായ സ്പെയിനിനായി അണ്ടർ-18 മത്സരങ്ങൾ കളിച്ച താരം പിന്നീട് 2022-ൽ അർജന്റീനയുടെ അണ്ടർ-20 ടീമിനായാണ് കളിച്ചു. അർജന്റീനയുടെ സീനിയർ ടീമിനായി വിളി വന്നെങ്കിലും ഇത് വരെ കളിക്കാൻ കഴിഞ്ഞിട്ടില്ല.