Sports
2024 യുവേഫ യൂറോകപ്പ് ലോഗോ ജർമ്മനി പുറത്തിറക്കി
Sports

2024 യുവേഫ യൂറോകപ്പ് ലോഗോ ജർമ്മനി പുറത്തിറക്കി

Sports Desk
|
6 Oct 2021 11:44 AM GMT

''യുനൈറ്റഡ് ബൈ ഫുട്‌ബോൾ'', അല്ലെങ്കിൽ '' യുനൈറ്റഡ് അറ്റ് ദി ഹാർട്ട് ഓഫ് യൂറോപ്പ്'' എന്നോ ആണ് ടൂർണമെൻറിന്റെ മുദ്രാവാക്യം. ഒത്തൊരുമയുടെ സന്ദേശം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

2024 ജൂൺ, ജൂലായ് മാസങ്ങളിലായി നടക്കുന്ന യുവേഫ യൂറോകപ്പിന്റെ ലോഗോ ആതിഥേയരായ ജർമ്മനി പുറത്തിറക്കി. ടൂർണമെൻറിന്റെ ഫൈനൽ നടക്കുന്ന ബെർലിനിലെ ഒളിമ്പിയസ്‌റ്റേഡിയനിൽ വെച്ചാണ് ചടങ്ങ് നടന്നത്. കുറച്ചു അതിഥികളും മാധ്യമപ്രവർത്തകരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ഹെൻട്രി ഡിലോനോയ് കപ്പിന്റെ മാതൃകയോടെ, ഒളിമ്പിയസ്‌റ്റേഡിയത്തിന്റെ മേൽക്കൂരയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഓവൽ രൂപഘടനയിലാണ് ലോഗോ തയാറാക്കിയിരിക്കുന്നത്. യുവേഫയിലെ 55 അംഗരാജ്യങ്ങളുടെ പതാകകളിലെ നിറങ്ങളും ടൂർണമെൻറിൽ പങ്കെടുക്കാൻ യോഗ്യത നേടിയ 24 ടീമുകളെ പ്രതിനിധീകരിച്ച് ട്രോഫിയുടെ ചിത്രത്തിന് ചുറ്റും 24 കള്ളികളുമുണ്ട്.

''യുനൈറ്റഡ് ബൈ ഫുട്‌ബോൾ'', അല്ലെങ്കിൽ '' യുനൈറ്റഡ് അറ്റ് ദി ഹാർട്ട് ഓഫ് യൂറോപ്പ്'' എന്നോ ആണ് ടൂർണമെൻറിന്റെ മുദ്രാവാക്യം. ഒത്തൊരുമയുടെ സന്ദേശം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മത്സരം നടക്കുന്ന 10 നഗരങ്ങളായ ബെർലിൻ, കോൾഗ്‌നെ, ഡോർട്മുണ്ട്, ഡസ്സൽഡോർഫ്, ഫ്രാങ്ക്ഫർട്ട്, ഗെൽസെകിർച്ചെൻ, ഹാംബർഗ്, ലെയ്പ്‌സിഗ്, മ്യൂണിച്ച്, സ്റ്ററ്റ്ഗാർട്ട് എന്നിവയെ പ്രതിനിധീകരിച്ച് പ്രാദേശിക ചിഹ്നങ്ങളും ലോഗോയിലുണ്ട്. ബെർലിനെ പ്രതിനിധകരിച്ച് ബ്രണ്ടൻബെർഗ് ഗേറ്റാണുള്ളത്.

ടൂർണമെൻറിന്റെ അവസാന ഷെഡ്യൂൾ അടുത്ത വർഷമാണ് പുറത്തുവരിക.

2006 ലും 1974 ലും ഫുട്‌ബോൾ ലോകകപ്പ് ജർമ്മനിയിൽ നടന്നിരുന്നു. 1988 ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പും നടന്നിരുന്നു.

Similar Posts