പാകിസ്താൻ പര്യടനത്തിനില്ല; ഇന്ത്യൻ പ്രണയിനിയുമായി ഗ്ലെൻ മാക്സ്വെലിന്റെ വിവാഹം മാര്‍ച്ചില്‍
|ഇരുവരും ദീർഘകാലമായി പ്രണയത്തിലാണ്
ദുബായ്: ഓസീസ് ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിന് മാർച്ചിൽ വിവാഹം. ഇന്ത്യൻ വംശജയായ പ്രണയിനി വിനി രാമനെയാണ് മാക്സ്വെൽ വിവാഹം കഴിക്കുന്നത്. ഇരുവരും ദീർഘകാലമായി പ്രണയത്തിലാണ്. മാർച്ചിൽ നടക്കുന്ന പാകിസ്താൻ പര്യടനത്തിൽ മാക്സ്വെൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.
2020 ലാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കോവിഡ് മൂലം പല തവണ വിവാഹച്ചടങ്ങ് മാറ്റിവച്ചിരുന്നു.
മെൽബണിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ് വിനി. പാക് പരമ്പരയ്ക്കായി വിവാഹം നീട്ടി വച്ചൂടെ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പല തവണ വിവാഹം നീട്ടിവച്ചതിനാൽ അവൾ ഇനി അതനുവദിക്കുമെന്ന് തോന്നുന്നില്ലെന്ന് മാക്സ്വെൽ കളി പറഞ്ഞു.
നേരത്തെ, മാനസിക സമ്മർദ്ദം താങ്ങുന്നില്ലെന്ന് പറഞ്ഞ് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത മാക്സ്വെൽ തന്റെ പ്രശ്നങ്ങൾ ആദ്യം തിരിച്ചറിഞ്ഞത് വിനിയാണെന്ന് പറഞ്ഞിരുന്നു.