Hockey
indian hocky
Hockey

ഒളിമ്പിക്​സ്​ ഹോക്കി: ഓസീസിനെ മലർത്തിയടിച്ച്​ ഇന്ത്യ

Sports Desk
|
2 Aug 2024 12:54 PM GMT

പാരിസ്​: ഒളിമ്പിക്​സ്​ ഹോക്കിയിൽ കരുത്തരായ ആസ്​ട്രേലിയയെ മലർത്തിയടിച്ച്​ ഇന്ത്യ. നേ​രത്തേ ക്വാർട്ടർ ഉറപ്പിച്ച ഇന്ത്യൻ സംഘം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഓസീസിനെ 3-2നാണ്​ തോൽപ്പിച്ചത്​​. വിജയത്തോടെ ബെൽജിയത്തിന്​ പിന്നിൽ ഇന്ത്യ ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായി. 1972ന്​ ശേഷം ഒളിമ്പിക്​സ്​ ഹോക്കിയിൽ ഇന്ത്യ ഓസീസിനെ തോൽപ്പിക്കുന്നത്​ ഇതാദ്യമാണ്​.

അഭിഷേകി​െൻറ വെടിക്കെട്ട്​ ഗോളിലൂടെ ഇന്ത്യയാണ്​ ആദ്യം തുടങ്ങിയത്​. ആദ്യ ക്വാർട്ടറിൽ തന്നെ പെനൽറ്റിയിലൂടെ ഹർമൻപ്രീത്​ ഇന്ത്യയുടെ ലീഡ്​ രണ്ടായി ഉയർത്തി. എന്നാൽ പെനൽറ്റി കോർണറിലൂടെ ഓസീസ്​ ഗോൾ മടക്കിയതോടെ വീണ്ടും ആശങ്കകളായി. എന്നാൽ പെനൽറ്റി സ്​ട്രോക്ക്​ ഗോളാക്കി ഹർമൻപ്രീത്​ സിങ്​ ഇന്ത്യക്ക്​ വീണ്ടും രണ്ടുഗോൾ ലീഡ്​ നൽകുകയായിരുന്നു. 55ാം മിനുറ്റിൽ ഓസീസ്​ പെനൽറ്റി സ്​ട്രോക്കിലൂടെ രണ്ടാം ഗോൾ നേടിയതോ​ടെ ഇന്ത്യക്ക്​ ചങ്കിടിച്ചെങ്കിലും അപകടങ്ങളില്ലാതെ രക്ഷ​പ്പെടുകയായിരുന്നു. അവസാന നിമിഷത്തിലടക്കം മത്സരത്തിലുടനീളം ഉജ്ജ്വല പ്രകടനമാണ്​ മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷ്​ നടത്തിയത്​.

ടോക്യോ ഒളിമ്പിക്​സിൽ 7-1ന്​ തകർത്തതിനുള്ള മധുര പ്രതികാരം കൂടിയായി ഇന്ത്യയുടെ ഈ വിജയം. ക്വാർട്ടറിൽ ഇന്ത്യക്ക്​ സപെയിനാകും എതിരാളികളാകുക.

Similar Posts