ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ - പാക് പോരാട്ടം
|മത്സരാവേശം കെടുത്താൻ കൊളംബോയിൽ ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം
കൊളംബോ: ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ - പാകിസ്ഥാനെ നേരിടും. ഗ്രൂപ്പ് മത്സരത്തിൽ മഴ കളി മുടക്കിയ കൊളംബോയിൽ തന്നെയാണ്, ഇന്നും മത്സരം. കൊളംബോയിൽ ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഗ്രൂപ്പ് റൗണ്ടിൽ മഴയെടുത്ത മത്സരാവേശം തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സൂപ്പർ ഫോറിൽ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാൻ ഇന്ത്യയോട് ഏറ്റുമുട്ടാൻ എത്തുന്നത്. പരിക്കേറ്റ ടീമിന് പുറത്തായിരുന്ന കെ എൽ രാഹുൽ കൂടി എത്തുന്നതോടെ ഇന്ത്യൻ ബാറ്റിംഗ് നിര ശക്തമാകും. ആദ്യമത്സരത്തിൽ പാക്കിസ്ഥാന് എതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷനും, ഹാർദിക് പാണ്ഡ്യയും ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് കരുത്താകുന്നു.
ഇന്ത്യയ്ക്കെതിരെ 35 റൺസിന് നാല് വിക്കറ്റ് എടുത്ത ഷഹീൻ അഫ്രീദിയിലും, മൂന്നു വിക്കറ്റുകൾ വീതം നേടിയ നസീം ഷായിലും, ഹാരിസ് റഊഫിലുമാണ് പാക്ക് ബൗളിംഗ് നിര പ്രതീക്ഷ വയ്ക്കുന്നത്.ലോകകപ്പ് ടീം പ്രഖ്യാപിച്ചതിനുശേഷ ഉള്ള ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണ് ഇന്ന്. അതിനിടെ മത്സരാവേശം കെടുത്താൻ കൊളംബോയിൽ ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം. ഇന്നലെ വൈകിട്ടും, രാത്രിയിലും കൊളംബോയിൽ കനത്ത മഴ പെയ്തിരുന്നു.