ഇന്ത്യ-വെസ്റ്റിൻഡീസ് ട്വന്റി ട്വന്റി പരമ്പരക്ക് ഇന്ന് തുടക്കം
|നേരത്തെ നടന്ന ടെസ്റ്റ് ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്
ട്രിനിഡാഡ്: ഇന്ത്യ-വെസ്റ്റിൻഡീസ് ട്വന്റി ട്വന്റി പരമ്പരക്ക് ഇന്ന് തുടക്കം. പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാത്രി എട്ട് മണിക്ക് ആരംഭിക്കും. നേരത്തെ നടന്ന ടെസ്റ്റ് ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും സ്വന്താക്കിയാണ് വെസ്റ്റിൻഡീസിനെതിരെ ടി ട്വന്റി പരമ്പരയ്ക്ക് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അവസാന ഏകദിന മത്സരം നടന്ന ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ പരമ്പര നേടാനാണ് ഇന്ത്യയുടെ തയ്യാറെടുപ്പുകൾ ആൾറൌണ്ടർ ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചേക്കും.
രോഹിത് ശർമയും വീരാട് കോഹ്ലിയും മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച യഷസ്വി ജൈസ്വാൾ ഇന്ന് ടി ട്വന്റിയിൽ അരങ്ങേറ്റം കുറിച്ചേക്കും. മികച്ച ഫോമിലുള്ള ഗില്ലും ഇഷാൻ കിഷനും ഒരിക്കൽക്കൂടി ഓപ്പണിങ്ങിറങ്ങുമ്പോൾ ഇന്ത്യൻ ടീമിന് പ്രതീക്ഷകൾ ഏറെയാണ്. എന്നാൽ നിക്കോളാസ് പൂരന്റെ തിരിച്ചുവരവിന്റെ കരുത്തിലാണ് വെസ്റ്റിൻഡീസ്. ഓൾറൗണ്ടർമാരായ ജേസൺ ഹോൾഡർ, ഒഡിയൻ സ്മിത്ത്, അകേൽ ഹൊസൈൻ എന്നിവരും വിൻഡീസ് ടീമിന് കരുത്തേകും.