Sports
Tushar Deshpande ,first Impact Player ,PL 2023,GT vs CSK
Sports

തലയുടെ തന്ത്രം; ആദ്യ ഇംപാക്ട് പ്ലെയറായി തുഷാര്‍ ദേശ്‍പാണ്ഡേയ്

Web Desk
|
31 March 2023 5:34 PM GMT

തുഷാര്‍ ദേശ്‍പാണ്ഡേയ് ചെന്നൈക്കായി ഫീല്‍ഡിങ്ങിനിറങ്ങുമ്പോള്‍ ഒരു പുതുചരിത്രം കൂടിയാണ് പിറന്നത്. അമ്പാട്ടി റായിഡുവിന് പകരക്കാരനായാണ് തുഷാര്‍ ദേശ്‍പാണ്ഡേയെ ചെന്നൈ ഇംപാക്ട് പ്ലെയറായി കളിക്കിറക്കിയത്.

അങ്ങനെ കാത്തിരുന്ന ആ നിമിഷമെത്തി. ആദ്യത്തെ ഐ.പി.എല്‍ ഇംപാക്ട് പ്ലെയര്‍ കളത്തിലിറങ്ങി. തുഷാര്‍ ദേശ്‍പാണ്ഡേയ് ചെന്നൈക്കായി ഫീല്‍ഡിങ്ങിനിറങ്ങുമ്പോള്‍ ഒരു പുതുചരിത്രം കൂടിയാണ് പിറന്നത്. അമ്പാട്ടി റായിഡുവിന് പകരക്കാരനായാണ് തുഷാര്‍ ദേശ്‍പാണ്ഡേയെ ചെന്നൈ ഇംപാക്ട് പ്ലെയറായി കളിക്കിറക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ചെന്നൈക്കായി അമ്പാട്ടി റായിഡു 12 റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു.

ബൌളിങിനിറങ്ങിയ ചെന്നൈ ഇംപാക്ട് പ്ലെയര്‍ അഡ്വാന്‍റേജിലൂടെ ഒരു എക്സ്ട്രാ ബൌളറെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. അമ്പാട്ടി റായിഡുവിന് പകരക്കാരനായി തുഷാര്‍ ദേശ്‍പാണ്ഡേയ് ഫീല്‍‌ഡിലെത്തി. ഈ ഇംപാക്ട് പ്ലെയര്‍ സബ്സ്റ്റിറ്റ്യൂഷന്‍ മത്സരത്തില്‍ എന്ത് ഫലം സൃഷ്ടിക്കുമെന്നു കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. അതേസമയം ചെന്നൈയുടെ ബാറ്റിങ് കഴിഞ്ഞതോടെ ഗുജറാത്ത് ടൈറ്റന്‍സും ഇംപാക്ട് പ്ലെയര്‍ പരീക്ഷണം നടത്തി. ചെന്നൈ തുഷാര്‍ ദേശ്‍പാണ്ഡേയെ രംഗത്തിറക്കിയ ശേഷമായിരുന്നു ഗുജറാത്തിന്‍റെ പരീക്ഷണം. ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ കെയ്ന്‍ വില്യംസണ് പകരം സായി സുദര്‍ശനെയാണ് ഗുജറാത്ത് ഇംപാക്ട് പ്ലെയറായി ഇറക്കിയത്. 17 പന്തില്‍ 22 റണ്‍സുമായി മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചാണ് സുദര്‍ശന്‍ മടങ്ങിയത്.

ഋതുരാജകീയം... ഗെയ്ക്വാദ് തുടങ്ങിവെച്ചു, ധോണി അവസാനിപ്പിച്ചു; ഗുജറാത്തിനെതിരെ ചെന്നൈക്ക് മികച്ച സ്കോര്‍

ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്തിനെതിരെ ചെന്നൈക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിന്‍റെ സെഞ്ച്വറിയോളം പോന്ന പ്രകടനമാണ് ചെന്നൈയെ മികച്ച ടോട്ടലിലെത്തിച്ചത്. 50 പന്തില്‍ 92 റണ്‍സെടുത്ത ഗെയ്ക്വാദിന് പുറമേ 23 റണ്‍സുമായി മൊഈന്‍ അലിയും 19 റണ്‍സുമായി ശിവം ദുബെയും ചെന്നൈക്കായി തിളങ്ങി.

ഗെയ്ക്വാദ് തുടങ്ങിവെച്ച അടി അവസാന ഓവറുകളില്‍ തുടര്‍ച്ചയായ സിക്സറും ബൌണ്ടറിയുമായി നായകന്‍ ധോണി ഫിനിഷ് ചെയ്തതോടെ ആരാധകര്‍ ആവേശത്തിലായി. പരിക്കിന്‍റെ പിടിയിലായിരുന്ന നായകന്‍ ധോണി ഇന്ന് കളിച്ചേക്കില്ലെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാല്‍ കളിക്ക് തൊട്ടുമുമ്പ് ഗ്രൌണ്ടില്‍ തിരിച്ചെത്തിയ ധോണി ആരാധകര്‍ക്ക് ആഹ്ലാദത്തിനുള്ള വകയൊരുക്കിനേരത്തെ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍കിങ്സിനെ ബാറ്റിങിനയക്കുകയായിരുന്നു. ഗുജറാത്തിനായി ഷമിയും റാഷിദ് ഖാനും അൽസാരി ജോസഫും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി

Similar Posts